നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയേറ്റ് മരിച്ച കോഴിക്കോട് സ്വദേശിനിയായ നഴ്സ് ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന.  സംഘടനയുടെ ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് ഡയറക്ടര്‍ ജിം ക്യാംബെല്‍ ലിനിയെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തു. ലിനിക്കൊപ്പം ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച റസാന്‍ അല്‍ നജ്ജാറിനേയും ലൈബീരിയയില്‍ എബോളയ്‌ക്കെതിരായ പോരാട്ടത്തില്‍ മാര്‍ച്ച് 1ന് മരിച്ച സലോം കര്‍വാ എന്ന നഴ്‌സിനേയും അദ്ദേഹം അനുസ്മരിച്ചു.

അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ദി ഇക്കണോമിസ്റ്റ് കഴിഞ്ഞ ദിവസം ലിനിയെ ആദരിച്ചിരുന്നു. ‘ഇക്കണോമിസ്റ്റ്’ അവരുടെ ഒബിച്ച്വറി കോളത്തിലാണ് ആതുര സേവനത്തിനിടെ രോഗ ബാധിതയായി മരിച്ച ലിനിയെക്കുറിച്ചുളള ലേഖനം എഴുതിയിരിക്കുന്നത്. കേരളത്തില്‍ നിന്നുളള ഒരാളെ കുറിച്ച് ‘ഇക്കണോമിസ്റ്റ് നല്‍കുന്ന ആദ്യ ഒബിച്ച്വറിയായിരിക്കും ഇത്.പേരാമ്പ്രയില്‍ ആരോഗ്യവകുപ്പില്‍ ദിവസ വേതനത്തിന് ജോലി ചെയ്തുവരികയായിരുന്നു ലിനി.

അതിനിടയിലാണ് നിപ വൈറസ് ബാധിച്ച രോഗിയെ അവര്‍ക്ക് പരിചരിക്കേണ്ടി വന്നതും തുടര്‍ന്ന് ലിനിയെയും രോഗം ബാധിക്കുന്നതും. പിഞ്ചുകുഞ്ഞുങ്ങളില്‍ നിന്നുളള തന്റെ വേര്‍പാട് തിരിച്ചറിഞ്ഞ ലിനി ഭര്‍ത്താവ് സജീഷിന് എഴുതിയ വികാരനിര്‍ഭരമായ കത്ത് മലയാളി സമൂഹത്തില്‍ ഏറെ ചലനങ്ങളുളവാക്കിയിരുന്നു. ആ കത്ത് ഉള്‍പ്പടെയാണ് ‘ഇക്കണോമിസ്റ്റ്’ പംക്തിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: