യു.എസില്‍ ഗ്രീന്‍കാര്‍ഡിന് അപേക്ഷിച്ചവരില്‍ പകുതിയിലേറെയും ഇന്ത്യക്കാര്‍

വാഷിങ്ടണ്‍: യു.എസില്‍ സ്ഥിരതാമസത്തിനും തൊഴില്‍ചെയ്യുന്നതിനും നിയമപരമായി അനുവാദം നല്‍കുന്ന ഗ്രീന്‍കാര്‍ഡിനായി അപേക്ഷിച്ചവരില്‍ 75 ശതമാനവും ഇന്ത്യക്കാര്‍. 2018-ല്‍ ഗ്രീന്‍കാര്‍ഡിനായി അപേക്ഷിച്ചിട്ടുള്ള 3,95,025 വിദേശപൗരന്മാരില്‍ 3,06,601 പേരും ഇന്ത്യക്കാരാണെന്ന് യു.എസിലേക്കുള്ള വിസാകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്.) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മേയ് വരെയുള്ള കണക്കാണിത്.

എച്ച് 1 ബി വിസയില്‍ യു.എസിലെത്തിയവരാണ് അപേക്ഷകരിലേറെയും. ഇവരുടെ ആശ്രിതരായി യു.എസിലേക്കെത്തുന്നവരുടെ എണ്ണം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് യു.എസ്.സി.ഐ.എസ്. റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ സാങ്കേതികവിദഗ്ധര്‍ക്കിടയില്‍ ആവശ്യക്കാരേറെയുള്ളതാണ് എച്ച് 1 ബി വിസ.

അപേക്ഷകരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനം ചൈനയ്ക്കാണ്. 67,031 ചൈനാക്കാരാണ് യു.എസില്‍ സ്ഥിരതാമസത്തിനായി അപേക്ഷ നല്‍കിയത്. യു.എസില്‍ നിലവിലുള്ള നിയമപ്രകാരം ആകെയുള്ള ഗ്രീന്‍കാര്‍ഡുകളുടെ ഏഴുശതമാനത്തില്‍ കൂടുതല്‍ ഒരു രാജ്യത്തുനിന്നുള്ള അപേക്ഷകര്‍ക്ക് നല്‍കാനാവില്ല. ഇന്ത്യയില്‍നിന്നുള്ള എച്ച് 1 ബി വിസക്കാര്‍ക്കാണ് ഈ നിയമം ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുക. ഇന്ത്യയില്‍നിന്നുള്ള മുഴുവന്‍ അപേക്ഷകര്‍ക്കും ഗ്രീന്‍കാര്‍ഡ് ലഭിക്കാനായി നിലവില്‍ 70 വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: