ഗര്‍ഭഛിദ്ര ഹിതപരിശോധനക്ക് പിന്നാലെ വിവാഹ മോചന നിയമവും ഭരണഘടനക്ക് പുറത്താകും

ഡബ്ലിന്‍ : അബോര്‍ഷന്‍ നിയമം ഭരണഘടനയില്‍ നിന്നും നീക്കം ചെയ്യാനുള്ള തീരുമാനത്തിന് പുറകെ, വിവാഹമോചനവും ഭരണ ഘടനയ്ക്ക് പുറത്തു പോയേക്കും. ഇത് സംബന്ധിച്ച നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ ആലോചന നടത്തുന്നതായി ക്യാബിനറ്റ് മന്ത്രി ജോസീഫ മാടി ഗാന്‍ പത്ര സമ്മേളനത്തിനിടെ അറിയിക്കുകയായിരുന്നു.

ഐറിഷ് ഭരണഘടനയില്‍ വിവാഹമോചനം പ്രതിപാദിച്ചിരിക്കുന്ന 41.3.2 എന്ന അനുഛേദമാണ് പൂര്‍ണമായി റദ്ദു ചെയ്യാന്‍ മന്ത്രിസഭ ആലോചിക്കുന്നത്. ഗര്‍ഭഛിദ്ര ഹിത പരിശോധനക്ക് ലഭിച്ച അതേ പിന്തുണ വിവാഹ മോചന വിഷയത്തിലും ജനങ്ങള്‍ നല്‍കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഫാമിലി ലോയില്‍ വിദഗ്ധ കൂടിയായ മന്ത്രി ജോസീഫ വിവാഹമോചനം പെട്ടെന്നു തന്നെ ലഭിക്കുന്നതിനുള്ള പ്രൈവറ്റ് മെംബേര്‍സ് ബില്ലിന് വേണ്ടി ശുപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ചു വിവാഹമോചനം ലഭിക്കാന്‍ 2 വര്‍ഷം കാത്തിരുന്നാല്‍ മതിയാകും. നിലവില്‍ വിവാഹ മോചനത്തിന് 4 വര്‍ഷം കാത്തിരിക്കണം. അടുത്ത വര്‍ഷം വിവാഹമോചന ഹിത പരിശോധന നടന്നേക്കും. 2019 എല്‍ ഇത് സംബന്ധിച്ച പ്രധാന തീരുനാമങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: