നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ആറ് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു;

ശ്രീനഗര്‍: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ആറ് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ജമ്മുകശ്മീര്‍ കുപ്വാരയിലെ കേരന്‍ മേഖലയിലായിരുന്നു സംഭവം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ഞായറാഴ്ച സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിക്കാനായത്. ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടില്ലെന്നാണ് ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച കുപ്വാരയിലെ ബന്ദിപ്പോറയില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിരുന്നു. ഇതേതുടര്‍ന്നാണ് സൈന്യം തെരച്ചില്‍ കര്‍ശനമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മേഖലയിലേക്ക് കൂടുതല്‍ നുഴഞ്ഞുകയറ്റക്കാരെത്തി എന്ന വിവരത്തെ തുടര്‍ന്ന് സൈനിക നീക്കം തുടരുകയാണ്.  നുഴഞ്ഞു കയറിയവര്‍ രക്ഷപ്പെട്ടുപോകാതിരിക്കാന്‍ മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് കുപ്വാരയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: