അയര്‍ലണ്ടില്‍ കുടി വെള്ളത്തിന്റെ ഗുണമേന്മ കൂടിയതായി പരിസ്ഥിതി വകുപ്പ്

ഡബ്ലിന്‍ : പരിസ്ഥിതി വകുപ്പിന്റെ 2017- ലെ കുടിവെള്ള റിപ്പോര്‍ട്ട് അനുസരിച്ച് കുടി വെള്ള വിതരണം കുറ്റമറ്റ രീതിയില്‍ നടപ്പാകുന്നുണ്ടെന്നു കണ്ടെത്തി. പരിശോധനക്കെടുത്ത സാമ്പിളുകളില്‍ പൊതു ജന ആരോഗ്യത്തിന് ഭീഷണിയാകുന്ന ഘടകങ്ങള്‍ ഒന്നും കണ്ടെത്തിയില്ല. യൂറോപ്പ്യന്‍ യൂണിയന്റെ നിലവാരത്തിലേക്ക് ഐറിഷ് പൊതു ജല വിതരണ ശൃംഖല എത്തിച്ചേര്‍ന്നെന്നും പരിസ്ഥിതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്താക്കുന്നു.

നിലവില്‍ രാജ്യത്തെ ചുരുക്കം ചില ജലവിതരണത്തില്‍ മാത്രമാണ് അപാകത കണ്ടെത്തിയെത്. അതും പരിഹരിക്കപ്പെട്ടാല്‍ അയര്‍ലണ്ടില്‍ 95 ശതമാനത്തോളം ജലവിതരണ കേന്ദ്രങ്ങളും സുരക്ഷിതമായ കുടിവെള്ള പട്ടികയില്‍ ഇടം പിടിക്കും. അംഗ രാജ്യങ്ങള്‍ 2020- ഓടെ ഇ.യു നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകളോടെ സുരക്ഷിതമായ കുടിവെള്ള വിതരണം നടത്താന്‍ നിര്‍ദേശം ഉണ്ടായിരുന്നു. ഇത് പാലിക്കാത്ത രാജ്യങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കാന്‍ യൂറോപ്പ്യന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. നിലവില്‍ അയര്‍ലാന്‍ഡ് മികച്ച നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: