സീസണില്‍ റെയ്‌നയെറിനു വെല്ലുവിളി ഉയര്‍ത്തി എ .ടി സി സമരം

ഡബ്ലിന്‍ : അവധിക്കാല യാത്രകള്‍ പ്ലാന്‍ ചെയ്തവര്‍ക്ക് ഒരു പക്ഷെ റെയ്‌നയെര്‍ യാത്ര അത്ര സുഖകരമാകില്ലെന്ന വാര്‍ത്തയാണ് റെയ്‌നയെറില്‍ നിന്നും പുറത്തു വരുന്നത്. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ ഈ സര്‍വീസ് വീണ്ടും സമരത്തിന്റെ പേരില്‍ നിരവധി യാത്രകള്‍ റദ്ദു ചെയ്തേക്കാന്‍ സാധ്യത ഉണ്ടെന്നു റെയ്‌നര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പണിമുടക്കിന് തയ്യാറെടുക്കുന്നതായാണ് സൂചന.

കഴിഞ്ഞ മെയ് മാസത്തില്‍ എ.ടി. സി സമരത്തെ തുടര്‍ന്ന് 61ശതമാനം വിമാനങ്ങള്‍ വൈകി ഓടിയിരുന്നു. 2017 എല്‍ ഉണ്ടായ പൈലറ്റ് സമരം റെയ്‌നയെറിന്റെ നിരവധി സര്‍വീസുകളെ ബാധിച്ചു. തുടര്‍ന്ന് വന്ന എയര്‍ഹോസ്റ്റസ് സമരങ്ങളും റെയ്‌നയെര്‍ യാത്രകളെ പ്രതികൂലമായി ബാധിച്ചിരുന്നു.സീസണ്‍ സമയത്ത് തന്നെ യാത്രകള്‍ റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രശ്നത്തില്‍ യൂറോപ്പ്യന്‍ യൂണിയന്‍ ഇടപെട്ടേക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: