ഫ്രഞ്ച് എ.ടി.സി സമരം: ഡബ്ലിനില്‍ നിന്നുള്ള സെര്‍വിസുകളും റദ്ദാക്കപ്പെട്ടു

ഡബ്ലിന്‍: ഫ്രാന്‍സില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ സമരം ശക്തമായത് യൂറോപ്പിന്റെ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. ഡബ്ലിന്‍- ഫ്രാന്‍സ് സെര്‍വിസുകളും സമരത്തെ തുടര്‍ന്നു റദ്ദാക്കപ്പെട്ടു. എയര്‍ലിംഗസിന്റെ 16 ഉം, റെയ്‌നയെറിന്റെ 100 സെര്‍വിസുകളും പൂര്‍ണമായും നിര്‍ത്തിവെയ്ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

ഹോളിഡേ സീസണ്‍ ആയതിനാല്‍ വിമാനയാത്രകള്‍ നിരന്തരമായി നിര്‍ത്തിവെയ്ക്കപ്പെടുന്നത് എയര്‍ലൈനുകള്‍ക്കു കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. യൂറോപ്പില്‍ ഇന്നും,നാളെയും വ്യോമ ഗതാഗതത്തിന് തടസം നേരിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമര ദിവസങ്ങളില്‍ യാത്ര പ്ലാന്‍ ചെയ്തവര്‍ അതാത് എയര്‍ലൈന്‍ വെബ്‌സൈറ്റുകള്‍ പരിശോധിക്കുക.

ഡികെ

Share this news

Leave a Reply

%d bloggers like this: