മഴ പെയ്യാന്‍ തവളകളുടെ കല്ല്യാണം നടത്തി ബിജെപി മന്ത്രി

ഭോപ്പാല്‍: മഴ ലഭിക്കാന്‍ മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ തവളകളുടെ വിവാഹം നടത്തി ബിജെപി മന്ത്രി. സംസ്ഥാനത്തെ വനിത ശിശുക്ഷേമ മന്ത്രിയായ ലളിത യാദവാണ് ചത്തര്‍പുരിലെ ക്ഷേത്രത്തില്‍ തവളകളുടെ വിവാഹത്തിന് നേതൃത്വം വഹിച്ചത്.

തവള മംഗല്യം കാണാന്‍ നൂറുകണക്കിന് ആളുകളാണ് ക്ഷേത്ര പരിസരത്തെത്തിയത്. വിവാഹശേഷം സദ്യയും ഒരുക്കിയിരുന്നു.  ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ നടത്തി വരുന്ന അതിപുരാതന ആചാരമാണ് തവളകളുടെ കല്ല്യാണവും അതിനു ശേഷമുള്ള വിവാഹ സദ്യയുമെന്ന് ക്ഷേത്ര തന്ത്രി ആചാര്യ ബ്രിജ്നന്ദന്‍ പറഞ്ഞു. തവളക്കല്ല്യാണത്തിനു ശേഷം ഇത്തവണ നന്നായി മഴ പെയ്യുമെന്ന വിശ്വാസം വെച്ചു പുലര്‍ത്തുന്നവരിലൊരാളാണ് ഈ തന്ത്രിയും.

കഴിഞ്ഞ രണ്ട് വര്‍ഷമായി കൊടും വരള്‍ച്ചയനുഭവപ്പെടുന്ന ചത്തര്‍പുര്‍ മണ്ഡലത്തെ പ്രിതിനിധീകരിക്കുന്ന മന്ത്രിയാണ് ലളിത യാദവ്. ഇത്തരം അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ജനപ്രിതിനിധിയുടെ നടപടി പ്രതിപക്ഷത്തിന്റെ വലിയ ആരോപണങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. പ്രകൃതിയുടെ സംതുലനാവസ്ഥയ്ക്കായി നടത്തുന്ന യുക്തതിപൂര്‍വ്വമായ ഒരു ആചാരമാണിത് എന്നാണ് മന്ത്രി തന്റെ നിലപാടിനെ പ്രതിരോധിച്ച് പറഞ്ഞത്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പ്ലാസ്റ്റിക് തവളകളെ ഇത്തരത്തില്‍ വിവാഹം ചെയ്യിപ്പിച്ചതും വിവാദമായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: