ലൈംഗിക കുറ്റവാളികള്‍ക്ക് അയര്‍ലണ്ടില്‍ ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി

ഡബ്ലിന്‍ : ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നതിന് ലൈംഗിക കുറ്റവാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന നിയമം വരുന്നു. ശിക്ഷ കഴിഞ്ഞു ഇറങ്ങിയാലും ഇവര്‍ ചെയ്ത കുറ്റത്തിന്റെ വ്യാപ്തി അനുസരിച്ചു ആജീവനാന്തം ഇത്തരം ആപ്പ് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്താനാണ് മന്ത്രിസഭ തീരുമാനം.

ന്യൂ സെക്‌സ് ഒഫന്‍ഡേഴ്സ് ബില്‍ അനുസരിച്ചാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. ലൈംഗിക കുറ്റവാളികള്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാലും വീണ്ടും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയുന്നത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് വകുപ്പിന്റെ നടപടി. ഫൈന്‍ഗേല്‍ സെനറ്റര്‍ കാതറിന്‍ നൂണിന്റെ പ്രത്യേക താത്പര്യാര്‍ത്ഥമാണ് നിയമം മന്ത്രി സഭയുടെ പരിഗണനക്ക് എത്തിയത്.

അടുത്തകാലത്തായി അയര്‍ലണ്ടില്‍ ലൈംഗിക അതിക്രമത്തിനിടെ മരണപ്പെട്ടവരുടെ എണ്ണം പതിന്മടങ്ങു് വര്‍ധിച്ചത് സെനറ്റര്‍ എടുത്തു പറഞ്ഞു. ഇത്തരക്കാരുടെ പേരും, വിലാസവും പുറത്തുവിട്ടു പൊതുജന സുരക്ഷാ ശക്തമാക്കാനുള്ള നടപടികളും ജസ്റ്റിസ് വകുപ്പ് ആരംഭിച്ചിരുന്നു.

കൊടും കുറ്റവാളികള്‍ക്ക് മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മുതല്‍ ഇവര്‍ക്ക് ഇലട്രോണിക് ടാഗ് നിര്‍ബന്ധമാകാനുള്ള നിയമ വ്യവസ്ഥകളും സര്‍ക്കാരിന്റെ പരിധിയിലുണ്ട്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് നിലവില്‍ അയര്‍ലണ്ടില്‍ ആയിരം ലൈംഗിക കുറ്റവാളികളാണുള്ളത്.

എ എം

Share this news

Leave a Reply

%d bloggers like this: