ഇനി ഫോണുകള്‍ക്കും എയര്‍ബാഗ് സംവിധാനം; എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ കണ്ടെത്തല്‍ ശ്രദ്ധ നേടുന്നു

ഇനി ഫോണുകള്‍ക്കും എയര്‍ബാഗ് സംവിധാനം എത്തും ഇതോടെ ഫോണുകള്‍ നിലത്തു വീണ് പൊട്ടുമെന്ന പേടി വേണ്ട. ജര്‍മന്‍ ആലെന്‍ സര്‍വ്വകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ ഫിലിപ്പ് ഫ്രെന്‍സെല്‍ വികസിപ്പിച്ചെടുത്ത ‘മൊബൈല്‍ ഫോണ്‍ എയര്‍ബാഗ്’ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ശ്രദ്ധ നേടുന്നു.

ആക്റ്റീവ് ഡാമ്പിങ് ഫോണ്‍ കേസ് ‘ എന്ന് പേരിട്ടിരിക്കുന്ന സംവിധാനമാണ് ഫിലിപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ സംവിധാനത്തിന് ഫോണ്‍ താഴെ വീഴുന്നത് തിരിച്ചറിയാന്‍ സാധിക്കും. താഴെ വീണാല്‍ ഉടന്‍ തന്നെ കേയ്‌സിനുള്ളിലുള്ള സ്പ്രിങുകള്‍ പുറത്തുവരികയും ഫോണ്‍ താഴെ പതിക്കാതെ സംരക്ഷിക്കുകയും ചെയ്യും. തന്റെ ഫോണ്‍ താഴെ വീണ് പൊട്ടിയതിനെ തുടര്‍ന്നാണ് ഫിലിപ്പ് ഫ്രെന്‍സല്‍ ഇങ്ങനെ ഒരു ആശയത്തെ കുറിച്ച് ആലോചിക്കുന്നത്.

വീഴ്ച തിരിച്ചറിയുന്ന സെന്‍സറുകളാണ് കെയ്‌സിനുള്ളിലെ സ്പ്രിങുകള്‍ തുറക്കാനുള്ള നിര്‍ദേശം നല്‍കുന്നത്. നാല് വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഫ്രെന്‍സല്‍ ഫോണുകള്‍ വീഴുകയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന സെന്‍സറുകളോടുകൂടിയ ഫോണ്‍ കെയ്‌സ് വികസിപ്പിച്ചെടുത്തത്. തുറന്നുവരുന്ന ലോഹ സ്പ്രിങുകള്‍ പിന്നീട് കൈകള്‍ ഉപയോഗിച്ച് അമര്‍ത്തി അകത്തേക്ക് വെക്കാവുന്നതാണ്. ഇത് പിന്നീട് വീണ്ടും പ്രവര്‍ത്തിക്കും. ഈ ഉല്‍പ്പന്നം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങളിലാണ് ഫ്രെന്‍സല്‍.വരും കാലങ്ങളില്‍ ഈ ഉല്‍പ്പന്നം വിപണിയില്‍ കാണാന്‍ സാധിക്കും.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: