മഴ കനിഞ്ഞാലും വരള്‍ച്ച മാറില്ലെന്ന് മെറ്റ് ഏറാന്‍ : അയര്‍ലാന്‍ഡ് മുഴുവന്‍ ഹോസ്‌പൈപ്പ് നിരോധനം നാളെ മുതല്‍

ഡബ്ലിന്‍ : കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് രാജ്യത്ത് താപനിലയില്‍ കുറവ് നേരിടുന്നുണ്ടെങ്കിലും മഴ ലഭിക്കാത്തത് അയര്‍ലണ്ടിലെ വരള്‍ച്ചയുടെ ആക്കം കൂട്ടുന്നു. പടിഞ്ഞാറന്‍ ഭാഗത്ത് ആകാശം മേഘാവൃതമായതോടെ മഴ ഉടന്‍ ഉണ്ടാകുമെന്ന സൂചനയാണ് മെറ്റ് ഏറാന്‍ നല്‍കുന്നത്. എന്നാല്‍ തുടര്‍ച്ചയായ മഴയിലൂടെ മാത്രമേ നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുകയുള്ളു എന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ഇത് കണക്കിലെടുത്താണ് ജൂലൈ അവസാനം വരെ കര്‍ശനമായ ജലനിയന്ത്രണം തുടരാന്‍ ഐറിഷ് വാട്ടര്‍ തീരുമാനിച്ചത്. അയര്‍ലണ്ടില്‍ ഭൂഗര്‍ഭ ജല വിധാനം അപകടകരമായി താഴ്ച നേരിടുകയാണ്. ഇത് പരിഹരിക്കപ്പെട്ടാല്‍ മാത്രമാണ് ജല വിതരണവും സാധരണ നിലയില്‍ തുടരാന്‍ കഴിയുക എന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു. ജല ദൗര്‍ലഭ്യം നേരിട്ട കുറച്ച് ഭാഗങ്ങളില്‍ മാത്രം ഉണ്ടായിരുന്ന ഹോസ്‌പൈപ്പ് നിരോധനം നാളെ മുതല്‍ രാജ്യവ്യാപകമാക്കും. പ്രതീക്ഷിക്കുന്ന മഴ ലഭിച്ചില്ലെങ്കില്‍ ജലനിയന്ത്രണം സെപ്റ്റംബര്‍ വരെ തുടര്‍ന്നേക്കും.

 

ഡികെ

Share this news

Leave a Reply

%d bloggers like this: