സ്വാതന്ത്ര സമരത്തില്‍ ക്രിസ്ത്യാനികള്‍ക്ക് പങ്കില്ല; അവര്‍ വിദേശികളെന്ന് ബിജെപി എംപി

മുംബൈ: ഇന്ത്യയിലെ ക്രിസ്ത്യാനികളെല്ലാം ബ്രിട്ടീഷുകാരാണെന്ന് ബിജെപി എംപി ഗോപാല്‍ ഷെട്ടി. ക്രിസ്ത്യാനികളെല്ലാം ബ്രിട്ടീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നുമായിരുന്നു മഹാരാഷ്ട്രയില്‍ നിന്നുള്ള ഷെട്ടിയുടെ പ്രസ്താവന.

‘ഹിന്ദുക്കളോ മുസ്ലിമുകളോ ആയല്ല ഹിന്ദുസ്ഥാനികളായാണ് നമ്മള്‍ സ്വാതന്ത്ര്യത്തിനായി പോരാടിയത്. എന്നാല്‍ ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരായിരുന്നു അതിനാലാണ് അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരുന്നത്,’ ഞായറാഴ്ച ഷിയ കബര്‍സ്ഥാന്‍ കമ്മിറ്റി മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഷെട്ടിയുടെ പരാമര്‍ശം. എന്നാല്‍ സംഭവം വിവാദമായതോടെ പ്രസ്താവനയെ പിന്നീട് ന്യായീകരിക്കാനും അദ്ദേഹം തയ്യാറായി. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം ഷെട്ടി ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നേരത്തെയും വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഷെട്ടി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ഷക ആത്മഹത്യ ഫാഷനാണെന്ന് പറഞ്ഞത് ഏറെ വിവാദമായിരുന്നു. തൊഴിലില്ലായ്മയോ പട്ടിണിയോ കൊണ്ടല്ല ഇക്കാലത്ത് കര്‍ഷക ആത്മഹത്യ നടക്കുന്നതെന്നും അതൊരു ഫാഷനായി മാറിയിരിക്കുകയാണെന്നുമായിരുന്നു ഷെട്ടിയുടെ പ്രസ്താവന.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: