മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസെന്‍സ് റദ്ദാകും: ലേണിങ് മാത്രമുള്ളവര്‍ അംഗീകൃത ഡ്രൈവര്‍ ഇല്ലാതെ ഡ്രൈവ് ചെയ്യുന്നതും ശിക്ഷാര്‍ഹം

ഡബ്ലിന്‍ : ദി റോഡ് ട്രാഫിക് അമെന്റ്‌മെന്റ് ബില്‍ എന്നറിയപ്പെടുന്ന ഗതാഗത നിയമം പ്രാബല്യത്തില്‍. 75 ടി.ഡി മാരുടെ പിന്തുണയോടെ പാസാക്കപ്പെട്ട നിയമം ചില എതിര്‍പ്പുകളെ തുടര്‍ന്ന് മാസങ്ങളായി നിര്‍ത്തിവെയ്ക്കപ്പെട്ടിരുന്നു. ഗ്രാമീണ മേഖലയില്‍ ഉള്ളവര്‍ക്ക് ഈ നിയമം പ്രതികൂലമാകുമെന്ന കാരണത്താല്‍ റൂറല്‍ ടി.ഡി മാരുടെ ശക്തമായ എതിര്‍പ്പ് തുടരുകയായിരുന്നു.

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ ആദ്യമായി പിടിക്കപെട്ടാലും അവരുടെ ഡ്രൈവിംഗ് ലൈസെന്‍സ് റദ്ദാകും. ലേണിങ് നേടിയവര്‍ അംഗീകൃത ഡ്രൈവര്‍മാര്‍ ഇല്ലാതെ വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ നേരിടേണ്ടി വരും. അയര്‍ലണ്ടിലെ വാഹന അപകടങ്ങളില്‍ പകുതിയും സംഭവിക്കുന്നതിന്റെ കാരണം മദ്യപാനമാണെന്ന് റോഡ് സുരക്ഷാ അതോറിറ്റികള്‍ നടത്തിയ സര്‍വ്വേകളില്‍ ചുണ്ടികാണിക്കപ്പെട്ടു.

റോഡ് നിയമം ശക്തമാകുന്നതോടെ ഒരുപാട് ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ഷെയിന്‍ റോസ് അഭിപ്രായപ്പെട്ടു. വിവിധ റോഡ് അപകടങ്ങളില്‍ പെട്ട് ജീവന്‍ പൊലിഞ്ഞവരുടെ കുടുംബാഗങ്ങളും പുതിയ നിയമത്തെ സ്വാഗതം ചെയ്തു.

ഡികെ

Share this news

Leave a Reply

%d bloggers like this: