26-ം വയസില്‍ വിരമിച്ച് ഐറിഷ് താരം ; ക്രിക്കറ്റ് ലോകത്തിന് ഞെട്ടല്‍

ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് കൊണ്ട് അയര്‍ലന്‍ഡ് താരം സീന്‍ ടെറി, തന്റെ ഇരുപത്തിയാറാം വയസില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അയര്‍ലന്‍ഡ് ദേശീയ ടീമിന് വേണ്ടി അഞ്ച് ഏകദിനങ്ങളിലും ഒരു ടി20 യിലും കളിച്ച ടെറി ഇംഗ്ലീഷ് കൗണ്ടി ടീമായ ഹാംപ്‌ഷെയറിന് വേണ്ടിയും ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.

മുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായിരുന്ന പോള്‍ ടെറിയുടെ മകനായ സീന്‍ ടെറി 19 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 713 റണ്ണുകളും, 21 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 357 റണ്‍സും നേടിയിട്ടുണ്ട്. ഇത്ര ചെറുപ്പത്തിലേ താരം ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന്റെ കാരണങ്ങള്‍ പക്ഷേ വ്യക്തമല്ല.

”ഏറെ വേദനയോടെയാണ് ക്രിക്കറ്റ് കളി മതിയാക്കാനുള്ള തീരുമാനത്തില്‍ താന്‍ എത്തിയത്. അയര്‍ലന്‍ഡിന് വേണ്ടി ക്രിക്കറ്റ് കളിക്കാന്‍ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഇനി പുതിയൊരു ജീവിതം തുടങ്ങാന്‍ സമയമായി”. വിരമിക്കല്‍ പ്രഖ്യാപിച്ച് കൊണ്ട് താരം പറഞ്ഞു.

ഷോണിന്റെ ഈ തീരുമാനം ദു:ഖകരമാണെന്ന് അയര്‍ലണ്ടിന്റെ ക്രിക്കറ്റ് പെര്‍ഫോമന്‍സ് ഡയറക്ടര്‍ റിച്ചാര്‍ഡ് ഹോള്‍ഡ്‌സവര്‍ത്ത് പറഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: