ചൂട് 26 ഡിഗ്രിയില്‍ : ഈ ആഴ്ച മഴക്ക് സാധ്യതയെന്ന് മെറ്റ് ഏറാന്‍

ഡബ്ലിന്‍ : ചൂട് തരംഗം തുടരുന്ന അയര്‍ലണ്ടില്‍ വരുന്ന ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. അയര്‍ലന്‍ഡിന് മുകളില്‍ മഴമേഘങ്ങള്‍ രൂപപ്പെട്ടു വരുന്നത് ആശാവഹമാണെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രഭാതങ്ങളില്‍ ചെറിയതോതില്‍ മൂടല്‍ മഞ്ഞു പ്രത്യക്ഷപ്പെട്ട് തുടങ്ങി. രാജ്യത്തെ കൂടിയ താപനില 26 ഡിഗ്രിയില്‍ തുടരുന്നു.

കഴിഞ്ഞ ആഴ്ചകളില്‍ അനുഭവപ്പെട്ട ഉയര്‍ന്ന താപനിലയില്‍ നിന്നും ചൂട് കുറഞ്ഞു വരുന്നത് മഴ അടുത്തെത്തിയെന്ന സൂചനയാണ് നല്‍കുന്നത്. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ജല നിയന്ത്രണം ഈമാസം മുഴുവനും തുടരുമെന്ന് ഐറിഷ് വാട്ടര്‍ അറിയിപ് നല്‍കുന്നു. മഴ വൈകിയാല്‍ അടുത്ത മാസങ്ങളിലും നിയന്ത്രണം തുടര്‍ന്നേക്കും.

ചൂട് കൂടിയതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ് നല്‍കുന്നു. സൂര്യഘാതം ഏറ്റു കുട്ടികളും, മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി ആളുകള്‍ കഴിഞ്ഞ ആഴ്ചയില്‍ ചികിത്സതേടിയിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: