ബ്രെക്സിറ്റ് നയങ്ങളില്‍ വ്യക്തത : സുരക്ഷാ കാര്യങ്ങളില്‍ യൂണിയനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ധാരണ

ഡബ്ലിന്‍ : യൂണിയനില്‍ നിന്നും വേര്‍പിരിഞ്ഞാലും സുരക്ഷാ കാര്യങ്ങളില്‍ കൈകോര്‍ത്ത് പിടിക്കാന്‍ ബ്രിട്ടന്‍ തയ്യാറെടുക്കുന്നു. തീവ്രവാദം, കള്ളക്കടത്ത് , മനുഷ്യക്കടത്ത് തുടങ്ങിയ മേഖലയില്‍ സഹകരണം ഉറപ്പ് വരുത്തുന്ന കരാറുകളായിരിക്കും ഇത്. മുന്‍ ബ്രെക്‌സിറ്റ് സെക്രട്ടറി രാജി വെച്ചതോടെ ഉടലെടുത്ത പ്രതിസന്ധികള്‍ പരിഹരിച്ചു വരുന്ന ബ്രിട്ടീഷ് പ്രൈം മിനിസ്റ്റര്‍ തെരേസ മെയ് സോഫ്റ്റ് ബ്രെക്‌സിറ്റ് നടപടികളുമായി മുന്നോട്ട് പോകുകയാണ്.

സുരക്ഷാ സഹകരണം എങ്ങനെ നടപ്പാകും എന്ന് വ്യക്തമാകാന്‍ തെരേസയ്ക് കഴിഞ്ഞില്ലെന്ന് ഇ.യു വിലെ ചില അംഗങ്ങള്‍ ചുണ്ടി കാട്ടിയിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ബ്രെക്‌സിറ്റ് ഹിത പരിശോധന സമയങ്ങളില്‍ ഇ യു ബന്ധം തീര്‍ത്തും അവസാനിപ്പിക്കുന്ന നിലപാട് എടുത്ത തരേസ പിന്നീടുള്ള ഇ യു ചര്‍ച്ചകളെ തുടര്‍ന്ന് സോഫ്റ്റ് ബ്രെക്‌സിറ്റ് എന്ന തീരുമാനത്തിലേക്ക് മാറുകയായിരുന്നു.

ബ്രെക്‌സിറ്റ് നിലവില്‍ വരുന്ന മുറയ്ക്ക് ബ്രിട്ടനില്‍ നിന്നും കൂടു മാറ്റം നടത്തുന്ന മള്‍ട്ടി നാഷണല്‍ കമ്പനികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് ബ്രിട്ടനിലെ തന്നെ സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ഇവയില്‍ നല്ലൊരു ശതമാനം ഡബ്ലിനിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുന്നു. ബ്രെക്‌സിറ്റ് വരുന്നതോടെ മാര്‍ക്കറ്റ് സംബന്ധിച്ച പ്രശനങ്ങളും ഉയര്‍ന്നു വരും. കസ്റ്റംസ് ഡീലുകളില്‍ യൂണിയന് ഒപ്പം നില്‍ക്കാനും ധാരണയായി.

അയര്‍ലണ്ടിനെ സംബന്ധിച്ച് ഇവയില്‍ ഏറ്റവും പ്രധാനം വടക്കന്‍ അയര്‍ലന്‍ഡുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ആണ്. ഇരുകൂട്ടര്‍ക്കും സ്വാതന്ത്ര്യം ലഭിക്കുന്ന മേഖലകള്‍ അനിവാര്യമാണെന്ന് തെരേസയുമായി സ്വകാര്യ ചര്‍ച്ചകള്‍ നടത്തിവരുന്ന മന്ത്രി ലിയോ വരേദ്കര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയിലെ സഹകരണത്തിലൂടെ മുന്നോട്ട് പോകാന്‍ അയര്‍ലണ്ട് യൂണിയന്‍ സമ്മേളങ്ങളിലും ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പാക്കുമെന്നാണ് പ്രതീഷിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: