ഗ്രേറ്റര്‍ ഡബ്ലിനില്‍ രണ്ടാംഘട്ട ജലനിയന്ത്രണം അടുത്ത ആഴ്ച : അര്‍ധരാത്രിമുതല്‍ പുലര്‍കാലം വരെ നിയന്ത്രണം തുടരും.

ഡബ്ലിന്‍ : രാജ്യവ്യാപകമായി ജലനിയന്ത്രണം തുടരുന്നതിനിടയില്‍ ഗ്രേറ്റര്‍ ഡബ്ലിനില്‍ രണ്ടാംഘട്ട ജല നിയന്ത്രണം അടുത്ത ആഴ്ച ആരംഭിക്കും. നിലവില്‍ ജലക്ഷാമം നേരിടുന്ന ഡബ്ലിനില്‍ രാത്രികാല നിയന്ത്രണം ആരംഭിക്കുന്ന വാര്‍ത്ത ഡബ്‌ളിന്‍കാര്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. രാത്രി 12 മണി മുതല്‍ 5 എ.എം വരെയാണ് ജലനിയന്ത്രണം കൊണ്ടുവരുന്നത്.

പകലും- രാത്രിയിലും ഒരുപോലെ നിയന്ത്രണം തുടരുന്നത് ഡബ്ലിനില്‍ ഏറെ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്. ഐറിഷ് വാട്ടറിന്റെ 200 വാട്ടര്‍ സപ്ലൈ സ്‌കീമുകളിലും ജല നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. ഐറിഷ് വാട്ടറിനു പുറമെ ഭവന മന്ത്രാലയം ജലനിയന്ത്രണം രണ്ടാംഘട്ടം ആരംഭിക്കാന്‍ ഐറിഷ് വാട്ടറിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. ജല സ്രോതസുകള്‍ എല്ലാം വറ്റി വരണ്ട സാഹചര്യത്തില്‍ കഠിനമായ നിയന്ത്രണം അത്യാവശ്യമാണെന്ന് ഹൗസിങ് മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: