വയലറ്റ് നിറത്തില്‍ പുതിയ നൂറ് രൂപ നോട്ട് വരുന്നു

ന്യൂഡല്‍ഹി: നൂറു രൂപയുടെ പുതിയ കറന്‍സി നോട്ട് വരുന്നു നിറം വയലറ്റ് ആയിരിക്കും. നിലവിലുള്ള നൂറു രൂപ നോട്ടിനെക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ട്. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള ‘റാണി കി വവ്’ എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്യും.

മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസ്സിലാണ് നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. സൂക്ഷ്മമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് പുതിയ നൂറു രൂപ നോട്ട്. പത്തു രൂപ നോട്ടിനെക്കാള്‍ വലിപ്പമുണ്ടാകും. നിലവിലെ നൂറു രൂപ നോട്ടുകള്‍ പിന്‍വലിക്കാതെയാണ് പുതിയ നോട്ട് അവതരിപ്പിക്കുന്നത്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ നോട്ട് പുറത്തിറക്കാനാകുമെന്നാണ് ആര്‍.ബി.ഐ. പ്രതീക്ഷിക്കുന്നത്.

നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിനു ശേഷം നോട്ടുകളുടെ നിറത്തിലും വലുപ്പത്തിലും വലിയ മാറ്റങ്ങള്‍ റിസര്‍വ് ബാങ്ക് വരുത്തിയിരിന്നു. 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് 2000, 200, 500 രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. പിന്നീട് 10, 50 രൂപയുടെ നിറത്തിലും വലുപ്പത്തിലും മാറ്റങ്ങള്‍ വരുത്തി പുതിയ നോട്ടുകളും പുറത്തിറക്കിയിരുന്നു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: