വനിത ഹോക്കി ലോകകപ്പ്; ഇന്ത്യയ്ക്ക് ആദ്യ തോല്‍വി, അയര്‍ലാന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍

വനിത ഹോക്കി ലോകകപ്പില്‍ ഇന്ത്യയെ തളച്ച് അയര്‍ലാന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അയര്‍ലാന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ ഈ ലോകകപ്പിലെ ആദ്യ തോല്‍വിയറിഞ്ഞത്. പൂള്‍ ബി ചാമ്പ്യന്മാരായാണ് അയര്‍ലാന്‍ഡിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശം. ഗോള്‍ വ്യത്യാസം കാരണം പിന്നിലുള്ള യുഎസ്എ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലായി ഇപ്പോള്‍ പൂള്‍ ബിയില്‍ ഉള്ളത്.

ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പിന്നില്‍ പോയത്.  ആദ്യ ക്വാര്‍ട്ടറില്‍ തന്നെ അയര്‍ലാന്‍ഡ് ലീഡ് നേടി. മത്സരം തങ്ങളുടെ വരുതിയിലാക്കാന്‍ ഇന്ത്യക്ക് സമയം ഏറെ കിട്ടിയെങ്കിലും പരാജയമായിരുന്നു ഫലം. മത്സരത്തിന്റെ 13ാം മിനുട്ടില്‍ അന്ന ഒഫ്‌ലാന്‍ഗാന്‍ നേടിയ ഗോളില്‍ മുന്നിലെത്തിയ അയര്‍ലണ്ട് ആ ലീഡ് നിലനിര്‍ത്തി ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി. രണ്ട് ജയം നേടിയ അയര്‍ലണ്ട് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്. അതേ സമയം പൂളിലെ മറ്റു മൂന്ന് ടീമുകള്‍ക്കും അടുത്ത റൗണ്ടിലേക്ക് കടക്കുവാനുള്ള തുല്യ സാധ്യതയാണുള്ളത്. രണ്ട് പോയിന്റുള്ള ഇംഗ്ലണ്ടും ഓരോ പോയിന്റുള്ള ഇന്ത്യയും അമേരിക്കയുമാണ് അടുത്ത റൗണ്ട് പ്രതീക്ഷകളുമായി ജൂലൈ 29 മത്സരങ്ങള്‍ക്കിറങ്ങുക. അന്നേ ദിവസം വിജയം നേടുന്നവര്‍ക്ക് വീണ്ടും ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതയ്ക്കുള്ള മറ്റൊരു അവസരം കൂടി ലഭിക്കും.

ജൂലൈ 29നു നടക്കുന്ന അവസാന പൂള്‍ എ മത്സരത്തില്‍ ഇന്ത്യയ്ക്ക് അമേരിക്കയെ മികച്ച മാര്‍ജിനില്‍ തോല്പിക്കാനായെങ്കില്‍ മാത്രമേ ഇന്ത്യയ്ക്ക് ക്രോസ് ഓവര്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടാനാകൂ. കൂടാതെ ഇംഗ്ലണ്ട് അവസാന മത്സരത്തില്‍ അയര്‍ലണ്ടിനോട് ജയിക്കുകയും അരുത്. ഇംഗ്ലണ്ട് തങ്ങളുടെ രണ്ട് മത്സരങ്ങളിലും സമനില നേടി രണ്ട് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്.

ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറിലേക്കും രണ്ട് മൂന്ന് സ്ഥാനക്കാര്‍ മറ്റു ഗ്രൂപ്പുകളിലെ അതേ സ്ഥാനക്കാരുമായി ഏറ്റുമുട്ടുവാനായി ക്രോസ് ഓവര്‍ മത്സരങ്ങളിലേക്കും നീങ്ങും. പൂള്‍ എ ടീമുകളുമായി ആവും ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ ക്രോസ് ഓവര്‍ മത്സരങ്ങള്‍ കളിക്കേണ്ടി വരിക.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: