അറ്റ്‌ലാന്റിക്കില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ് അയര്‍ലന്‍ഡിന് നേരെ : വരും ദിവസങ്ങളില്‍ കാറ്റും,മഴയും ശക്തിയാര്‍ജിക്കും

ഡബ്ലിന്‍ : അറ്റ്‌ലാന്റിക്കില്‍ രൂപപ്പെടുന്ന ശക്തമായ ചുഴലിക്കാറ്റ് ഐറിഷ് തീരങ്ങളിലേക്ക് അടുക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് . കാലാവസ്ഥ വകുപ്പിന് ലഭിച്ച ഉപഗ്രഹ ദൃശ്യത്തെ അടിസ്ഥാനമാക്കിയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. അടുത്ത 5 ദിവസങ്ങള്‍ക്കകം സൈക്ലോണ്‍ ഐറിഷ് തീരങ്ങളിലെത്തും.

ശക്തമായ കാറ്റും, മഴയും പ്രതീഷിക്കാന്‍ മെറ്റ് ഏറാന്‍ മുന്നറിയിപ് നല്‍കി. രാജ്യത്ത് അനുഭവപ്പെടുന്ന ചൂട് ക്രമേണ കുറഞ്ഞു വന്ന് അന്തരീക്ഷ താപനിലയില്‍ കുറവ് അനുഭവപ്പെടും. അയര്‍ലണ്ടിന്റെ കിഴക്ക് -പടിഞ്ഞാറന്‍ മേഖലകളില്‍ ആയിരിക്കും മഴ ശക്തമാക്കുക. അയര്‍ലണ്ടിനെ കൂടാതെ ബ്രിട്ടനിലും സൈക്ലോണിന്റെ കടന്നു വരവിനെ തുടര്‍ന്ന് മഴ ഉണ്ടായേക്കും.

ഇതോടൊപ്പം ശക്തമായ ഇടിമിന്നല്‍ മുന്നറിയിപ്പ് കൂടി പ്രഖ്യാപിക്കപ്പെട്ടു. തീരദേശങ്ങളില്‍ കാറ്റിന്റെ വേഗത കൂടുമെങ്കിലും മറ്റു ഭാഗങ്ങളില്‍ എത്തും തോറും തീവ്രത കുറഞ്ഞേക്കുമെന്നാണ് മെറ്റ് ഏറാന്‍ പ്രവചനം. മഴക്കു ശേഷം വീണ്ടും അയര്‍ലണ്ടില്‍ വരണ്ട കാലാവസ്ഥ തന്നെ നിലനില്‍ക്കും. എങ്കിലും താപനിലയില്‍ കുറവ് പ്രതീഷിക്കാം.

ഡികെ

Share this news

Leave a Reply

%d bloggers like this: