വിദേശങ്ങളില്‍ റോഡ് ട്രിപ്പ് ഇനി എളുപ്പം; വിദേശ യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കാന്‍ ആവിസ് ഇന്ത്യ

അയര്‍ലന്‍ഡ് ഉള്‍പ്പെടെ വിദേശങ്ങളിലെ റോഡ് യാത്രയ്ക്ക് കാര്‍ വാടകയ്ക്കെടുക്കുന്നത് ഇനി എളുപ്പമാകും. കാര്‍ സേവന ദാതാക്കളായ ആവിസ് ഇന്ത്യ തങ്ങളുടെ വെബ്സൈറ്റിലും മൊബീല്‍ ആപ്പിലും ഇന്റര്‍നാഷണല്‍ സെല്‍ഫ് ഡ്രൈവ് സര്‍വീസ് ഉള്‍പ്പെടുത്തി. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് അനുഗ്രഹമാകുന്ന തീരുമാനം. ഇത്തരമൊരു സേവനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ കാര്‍ റെന്റല്‍ കമ്പനിയാണ് ആവിസ്. 170 രാജ്യങ്ങളിലെ 5,500 ലധികം ലൊക്കേഷനുകളില്‍ സെല്‍ഫ് ഡ്രൈവ് കാര്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു.

2020 ഓടെ അഞ്ച് കോടി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരം നടത്തുമെന്നാണ് യുഎന്‍ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ പറയുന്നത്. അന്തര്‍ദേശീയതലത്തില്‍ സെല്‍ഫ് ഡ്രൈവ് കാര്‍ റെന്റലിന്റെ ഭാവി ശോഭനമാണ്. അയര്‍ലന്‍ഡ് കൂടാതെ യുഎസ്, യുകെ, ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, കാനഡ, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ മുന്തിയ ലൊക്കേഷനുകളിലാണ് ഇന്ത്യക്കാര്‍ സെല്‍ഫ് ഡ്രൈവ് സര്‍വീസ് തെരയുന്നത്. വിദേശങ്ങളില്‍ കാര്‍ വാടകയ്ക്കെടുക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുകയാണ് ആവിസിന്റെ ലക്ഷ്യം.

പേ ലേറ്റര്‍ ഓപ്ഷന്‍ കൂടി ആവിസ് ഉപയോക്താക്കള്‍ക്ക് ലഭിക്കും. ബുക്ക് ചെയ്തശേഷം റെന്റല്‍ സ്റ്റേഷനില്‍നിന്ന് കാര്‍ സ്വീകരിക്കുമ്പോള്‍ പണം നല്‍കിയാല്‍ മതിയാകും. തല്‍ക്ഷണ ബുക്കിംഗ് കണ്‍ഫര്‍മേഷന്‍, ജിപിഎസ്, വണ്‍ വേ റെന്റല്‍, അണ്‍ലിമിറ്റഡ് മൈലേജ്, അഡീഷണല്‍ ഡ്രൈവര്‍ ഓപ്ഷന്‍, ചൈല്‍ഡ് സേഫ്റ്റി സീറ്റ്, കാര്‍ കവര്‍ച്ച ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയെല്ലാം കമ്പനി ഓഫര്‍ ചെയ്യുന്നു.

170 രാജ്യങ്ങളിലെ 5,500 ലധികം ലൊക്കേഷനുകളില്‍ സെല്‍ഫ് ഡ്രൈവ് കാര്‍ ബുക്ക് ചെയ്യാന്‍ കഴിയും സര്‍വീസ് ആരംഭിച്ച് ആദ്യ മാസം കാര്‍ ബുക്ക് ചെയ്യുന്ന എല്ലാ ആവിസ് ഇന്ത്യ ഉപയോക്താക്കള്‍ക്കും അന്തര്‍ദേശീയ വിമാനത്താവളങ്ങളില്‍ ലൗഞ്ച് ആക്സസ് ലഭിക്കും. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ഓഷ്യാനിയ, ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലെ പ്രശസ്ത റോഡ് ട്രിപ്പുകള്‍ സംബന്ധിച്ച ബ്ലോഗുകളും വീഡിയോകളും ആവിസ് ലഭ്യമാക്കും. ലോകോത്തര കാര്‍ റെന്റല്‍ അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് ആവിസ് ഇന്ത്യ എംഡി ആന്‍ഡ് സിഇഒ സുനില്‍ ഗുപ്ത പറഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: