യൂറോസോണിന് തകര്‍ച്ച നേരിടുമോ? കടുത്ത ബ്രെക്‌സിറ്റ് അയര്‍ലന്‍ഡ് ഉള്‍പ്പടെ യൂണിയന്‍ രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി ആയേക്കും: സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ്

ഡബ്ലിന്‍: ബ്രെക്‌സിറ്റ് നടപടികള്‍ പ്രതീക്ഷിച്ചതിലും കടുപ്പമേറിയത് ഐറിഷ് സാമ്പത്തിക മേഖലക്ക് തിരിച്ചടിയാകുമെന്ന് സെന്‍ട്രല്‍ ബാങ്ക്. ബാങ്ക് പുറത്തിറക്കിയ പാദവാര്‍ഷിക ബുള്ളറ്റിന്‍ പ്രകാരം ബ്രെക്‌സിറ്റ് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് അയര്‍ലണ്ടിനെ തന്നെ ആയിരിക്കുമെന്ന് മുന്നറിയിപ് . 2008 – ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറിയ അയര്‍ലണ്ടിന്റെ സ്ഥാനം വളര്‍ച്ചാ നിരക്ക് കൂടിയ യൂണിയന്‍ രാജ്യങ്ങള്‍ക്കൊപ്പമാണ്.

എന്നാല്‍ അപ്രതീക്ഷിതമായി വളര്‍ച്ചാ നിരക്കില്‍ കുറവ് നേരിടാന്‍ സാധ്യതയുണ്ടെന്ന് ബാങ്ക് വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ കുറഞ്ഞത് ഉള്‍പ്പെടെ വന്‍ മുന്നേറ്റം നടത്തിയ അയര്‍ലണ്ടില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെന്നും സെന്‍ട്രല്‍ ബാങ്ക് ധനകാര്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. സാമ്പത്തിക രംഗം ശക്തിയാര്‍ജ്ജിച്ചതിനെ തുടര്‍ന്ന് അടുത്ത വര്‍ഷം ഒരുലക്ഷം തൊഴിലവസരങ്ങളാണ് അയര്‍ലണ്ടില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

ബ്രിട്ടനുമായുള്ള പ്രധാന വ്യാപാര ഇടപാടുകളില്‍ വരുന്ന മാറ്റം അയര്‍ലണ്ടിന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍. ഇത് പരിഹരിക്കാന്‍ വ്യാപാര ഇടപാടുകള്‍ ഉള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കുക എന്ന തന്ത്രമാണ് അയര്‍ലന്‍ഡ് പരീക്ഷിക്കാനിരിക്കുന്നത്. യുറോക്ക് ഏല്‍ക്കുന്ന ഏതൊരു വീഴ്ചയും അയര്‍ലണ്ടിനും ബാധകമാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ വിലക്കയറ്റം, ഭൂമിവില തുടങ്ങിയവ പിടിച്ചുനിര്‍ത്താനുള്ള അടിയന്തിര നടപടികള്‍ എല്ലാ യൂണിയന്‍ രാജ്യങ്ങളും നടപ്പാക്കിയേക്കും.

യു.എസ് യൂണിയന്‍ ഇറക്കുമതി തീരുവ പുനഃപരിശോധിക്കാന്‍ യു.എസ്-ന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം യൂറോസോണിനെ വലിയൊരാപകടത്തില്‍ നിന്നും പിടിച്ചുയര്‍ത്തും. അതുപോലെ ബ്രെക്‌സിറ്റിനെ നേരിടാന്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജപ്പാനുമായുള്ള വാണിജ്യ ബന്ധങ്ങളും ഏറെ സഹായകമാകും. ബ്രെക്‌സിറ്റിന്റെ പ്രഹരം വരുംവര്‍ഷങ്ങളില്‍ കുറച്ചുകൊണ്ടുവരാന്‍ അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള യൂണിയന്‍ രാജ്യങ്ങള്‍ തുറന്ന സമീപനങ്ങള്‍ കൈക്കൊള്ളണമെന്ന് നിര്‍ദ്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടനുമായി ഏറെ ബന്ധം പുലര്‍ത്തുന്ന അയര്‍ലണ്ടില്‍ നിന്നും യൂറോസോണിന് ഭീഷണി നിലനില്‍ക്കുന്നു എന്നാണ് സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന സൂചന.

ഡികെ

Share this news

Leave a Reply

%d bloggers like this: