ലിബിയയില്‍ നിന്നും ബ്രിട്ടീഷ് റോയല്‍ നേവി രക്ഷപ്പെടുത്തിയ യുവാവാണ് മാഞ്ചസ്റ്ററില്‍ 22 നിരപരാധികളെ കൊന്നുവീഴ്ത്തിയ ചാവേറെന്ന് വെളിപ്പെടുത്തല്‍

മാഞ്ചസ്റ്റര്‍ അരീനില്‍ ബോംബ് സ്ഫോടനം നടത്തിയ ചാവേറിനെ റോയല്‍ നേവി യുദ്ധകലുഷിതമായ ലിബിയയില്‍ നിന്നും രക്ഷിച്ച് ബ്രിട്ടനില്‍ എത്തിച്ചതാണെന്ന് വെളിപ്പെടുത്തല്‍. പോപ്പ് കണ്‍സേര്‍ട്ട് വേദിയില്‍ നിരപരാധികളുടെ ജീവനെടുക്കാന്‍ ഇറങ്ങുന്നതിന് മൂന്ന് വര്‍ഷം മുന്‍പായിരുന്നു നേവിയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ സല്‍മാന്‍ അബേദി ബ്രിട്ടനിലെത്തുന്നത്. 19-ാം വയസ്സിലാണ് ലിബിയന്‍ തീരത്ത് നിന്നും എച്ച്എംഎസ് എന്റര്‍പ്രൈസില്‍ കയറി അബേദി മാള്‍ട്ടയിലെത്തുന്നത്. ഇവിടെ നിന്നും 2014 ആഗസ്റ്റില്‍ വിമാനത്തില്‍ ബ്രിട്ടനിലേക്കും എത്തി.

എന്നാല്‍ കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ അരീനയില്‍ ഇയാള്‍ സ്വയം ചാവേറായി മാറിയപ്പോള്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 22 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇതേ അക്രമണത്തില്‍ ട്രിപോളിയില്‍ ജയിലില്‍ കഴിയുന്ന അബേദിയുടെ ഇളയ സഹോദരന്‍ ഹാഷെമിനെയും എച്ച്എംഎസ് എന്റര്‍പ്രൈസാണ് രക്ഷിച്ചത്. ലിബിയയിലെ യുദ്ധത്തില്‍ പെട്ടുപോയ ഇവര്‍ ഉള്‍പ്പെടെ നൂറോളം ബ്രിട്ടീഷ് പൗരന്‍മാരെയും സുരക്ഷിതത്വത്തിലേക്ക് നീക്കിയിരുന്നു. നേവി കപ്പലില്‍ ഈ സംഘത്തെ എത്തിക്കുന്ന ചിത്രങ്ങള്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.

ലിബിയയില്‍ നിന്നും തങ്ങള്‍ രക്ഷപ്പെടുത്തിയ ഒരു വ്യക്തി യുകെയുടെ മണ്ണില്‍ ഈ ക്രൂരത നടത്തിയത് യഥാര്‍ത്ഥത്തില്‍ കൊടുംവഞ്ചനയാണെന്ന് വൈറ്റ്ഹാള്‍ ശ്രോതസ്സ് പ്രതികരിച്ചു. അബേദിയുടെ അക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളെ ഞെട്ടിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. ഇന്റലിജന്‍സ് വീഴ്ചകളെക്കുറിച്ചും ഇതോടെ ആശങ്ക ഉയരും. സുരക്ഷാ സര്‍വ്വീസുകള്‍ക്ക് അബേദിയെക്കുറിച്ച് രക്ഷപ്പെടുത്തുന്ന സമയത്ത് വ്യക്തമായ അറിവുണ്ടായിരുന്നു. കൂടാതെ ലിബിയയിലേക്കുള്ള ഇയാളുടെ യാത്ര നിരീക്ഷണത്തിലുമായിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒരു മാസം മുന്‍പ് എംഐ5 ഇയാളുടെ കേസ് ക്ലോസ് ചെയ്തു. മാഞ്ചസ്റ്റര്‍ കോളേജില്‍ പഠിച്ച സല്‍മാന്‍ സാല്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ബിസിനസ്സ് മാനേജ്മെന്റ് പഠിക്കാനും ചേര്‍ന്നു. ഇത് പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങിയ സല്‍മാന്‍ അബേദ് 22-ാം വയസ്സില്‍ 22 നിരപരാധികളുടെ ജീവനെടുക്കുകയും നിരവധി പേര്‍ക്ക് ആജീവനാന്തം ദുരിതം സമ്മാനിക്കുകയുമായിരുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: