കടുത്ത ചൂടില്‍ അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയത് കുപ്പിവെള്ള വിപണി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ 2 മാസത്തിനിടയില്‍ ഉണ്ടായ ചൂട് തരംഗം കുപ്പിവെള്ള കമ്പനികള്‍ക്ക് നേടിക്കൊടുത്തത് ലക്ഷക്കണക്കിന് യൂറോ അറ്റാദായം. ജല നിയന്ത്രണങ്ങള്‍ ആരംഭിച്ചതോടെയാണ് കുപ്പിവെള്ള ഉപയോഗം പതിന്മടങ്ങായി വര്‍ധിച്ചത്. അപ്രതീക്ഷിതമായി അയര്‍ലണ്ടില്‍ എത്തിയ കടുത്ത ചൂടിനെ തുടര്‍ന്ന് വിറ്റഴിഞ്ഞ ഗാര്‍ഹിക ഉത്പന്നങ്ങളില്‍ മുന്‍പന്തിയില്‍ എത്തിയതും കുപ്പിവെള്ളം തന്നെ.

സീസണില്‍ ഉണ്ടായ വേള്‍ഡ് കപ്പ് കായിക മാമാങ്കങ്ങള്‍ വിപണിയെ സജീവമാക്കി. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിലക്കപ്പെട്ട രണ്ടാമത്തെയും മൂന്നാമത്തെയും ഉത്പന്നങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത് ബിയറും, ഐസ്‌ക്രീമും ആണ്. മഴ തിരിച്ചെത്തി എന്ന് പ്രതീക്ഷിച്ചെങ്കിലും അയര്‍ലന്‍ഡ് വീണ്ടും ചൂടിലേക്ക് തന്നെ തിരിച്ച് പോവുകയാണ്.

ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് അവസാനം വരെ ഐറിഷ് വാട്ടറിന്റെ ജല നിയന്ത്രങ്ങള്‍ തടുര്‍ന്നേക്കും. 2 മാസത്തിനിടയില്‍ വന്‍ തുകയാണ് കുപ്പിവെള്ളത്തിന് വേണ്ടി മാത്രം ചെലവഴിക്കപ്പെട്ടത്. ഐറിഷ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സീസണിലെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് ടെസ്‌കോയില്‍ ആണ്. സൂപ്പര്‍വാല്യൂ, ടൂണ്‍ഡ്‌സ്, ലീഡില്‍, ആല്‍ഡി എന്നീ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളും വേനല്‍ക്കാല വില്പനയില്‍ മുന്‍പന്തിയില്‍ എത്തി.

ഡികെ

Share this news

Leave a Reply

%d bloggers like this: