വാട്ടര്‍ഫോര്‍ഡ് സനോഫി ലബോറട്ടറിയില്‍ രാസപദാര്‍ത്ഥങ്ങള്‍ ഏറ്റ് രണ്ട് ജീവനക്കാര്‍ ആശുപത്രിയില്‍

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലബോറട്ടറിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. വാട്ടര്‍ഫോര്‍ഡില്‍ സനോഫി ലബോറട്ടറിയില്‍ ചില രാസപഥാര്‍ത്ഥങ്ങളുമായി ഇടപഴകുന്നതിനിടെ അപകടം ഉണ്ടായതായാണ് സൂചന.

അപകടം സംഭവിച്ചവരെ ഉടന്‍ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം രാവിലെ 11.20 ഓടെയായിരുന്നു സംഭവം. അപകടത്തെക്കുറിച്ച് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അതോറിറ്റി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഡികെ

Share this news

Leave a Reply

%d bloggers like this: