മെക്സികോയില്‍ യാത്രാവിമാനം കത്തിയമര്‍ന്നു; 103 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മെക്സിക്കോയിലെ ദുരങ്കോയില്‍ 103 യാത്രക്കാരുമായി പോയ എയ്റോമെക്സിക്കോയുടെ വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു കത്തിയമര്‍ന്നു. യാത്രക്കാരെല്ലാം ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മിക്കവരും കത്തിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്നും പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. വിമാനം മുഴുവനായും കത്തിയമര്‍ന്നു.

യാത്രക്കാരെല്ലാം രക്ഷപ്പെട്ടെങ്കിലും പൈലറ്റിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. 97 യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുവാഡലുപെ വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മെക്സിക്കോ സിറ്റിയിലേക്കു പോയ എംബ്രെയര്‍ ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

മുഴുവന്‍ യാത്രക്കാരുമായാണ് വിമാനം യാത്ര തിരിച്ചത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ ശക്തമായ കാറ്റില്‍പ്പെട്ട് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കനത്ത കാറ്റും ആലിപ്പഴ വീഴ്ചയും ആവാം അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു.

വിമാനത്താവളത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരെ വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. നിലത്തിറക്കിയ ഉടന്‍ തന്നെ വിമാനത്തിന് തീപിടിച്ചു. തീ പടരുന്നതിനിടെയാണ് യാത്രക്കാരെല്ലാം പുറത്തിറങ്ങിയത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: