അയര്‍ലന്‍ഡ് മലയാളി നേഴ്‌സ് സുമനസുകളുടെ പ്രാര്‍ത്ഥനയും സഹായവും തേടുന്നു

അയര്‍ലണ്ടിലെ ബ്യുമോണ്ട് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി നോക്കി വന്ന അയര്‍ലന്‍ഡ് -മലയാളി ജിന്‍സി ആലുംവിള സുമനസുകളുടെ സഹായം തേടുന്നു. 6 മാസങ്ങള്‍ക്ക് മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ ജിന്‍സി 2018 ജൂണിലാണ് വിവാഹിതയായത്. ഇടയ്ക്ക് ചില ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടതിനെ തുടര്‍ന്ന് ജൂലൈ 26 മുതല്‍ ഇവര്‍ ബ്യുമോണ്ടില്‍ തന്നെ ചികിത്സയിലായിരുന്നു. സ്‌കാനിംഗ് റിപ്പോര്‍ട്ട് അനുസരിച് ഗര്‍ഭാശയത്തില്‍ മുഴ വളരുന്നതായി കണ്ടെത്തി. ഉടന്‍ തന്നെ വിദഗ്ധ പരിശോധനകള്‍ക്ക് ഗൈനക്കോളജി വകുപ്പിലേക്ക് പരിശോധന റിപ്പോര്‍ട്ടുകള്‍ അയച്ചെങ്കിലും ചികിത്സ തേടാന്‍ നീണ്ട കാത്തിരിപ്പ് നടത്തേണ്ടി വരുന്നതിനാല്‍ ജിന്‍സി ഇന്നലെ (ഓഗസ്റ്റ് 2) ഇന്ത്യയിലേക്ക് തിരിച്ചു. ഇവിടെ ചികിത്സ തുടരാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ആരോഗ്യ ചെലവുകള്‍ വഹിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ സുമനസ്സുകളുടെ സാമ്പത്തിക സഹായം തേടുകയാണ് ജിന്‍സിയും , കുടുംബവും.;

AIB
Name: Jincy Alumvila
IBAN: IE52AIBK93367814491065

India Canara Bank NRI A/C
Name: Jincy Alumvila
A/C: 0249103303729
IFSC code: CNRB0000249

For further information please call:
Chris George: +353 87 319 9095
Saji: +353 89 498 3201
Steven: +353 89 207 8657

Share this news

Leave a Reply

%d bloggers like this: