എച് .ഐ .വി സെല്ഫ് ടെസ്റ്റ് വിശ്വസനിയമല്ലെന്ന് എച്.പി.ആര്‍.എ മുന്നറിയിപ്പ്

ഡബ്ലിന്‍ : എച്.ഐ വി ടെസ്റ്റ് സ്വന്തമായി നടത്താന്‍ കഴിയുന്ന സെല്ഫ് ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ ഐറിഷ് ഫര്‍മാസികളില്‍ എത്തിയ ഉല്പന്നത്തെ കുറിച്ചാണ് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സെര്‍വെയിലന്‍സ് സെന്റര്‍ (എച് .എസ് .പി.സി) മുന്നറിയിപ്പ് നല്‍കുന്നത്. എച്.ഐ.വി വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 90 ദിവസത്തിനകം മാത്രമാണ് ആന്റീ ബോഡീസ് ഉത്പാദിപ്പിക്കപ്പെടുന്നത്.

അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് വൈറസ് ബാധ കണ്ടെത്താനാവില്ല. ഗ്ലോബല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മിലന്‍ പുറത്തിറക്കിയ സെല്‍ഫ് ടെസ്റ്റ് ഉപകരണം 15 മിനുറ്റുകള്‍ക്കകം വൈറസ് കണ്ടെത്താന്‍ സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തരം അവകാശവാദങ്ങള്‍ പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതാണെന്ന് എച്. എസ്.പി.സി ചൂണ്ടികാട്ടുന്നു. എച്.ഐ.വി കണ്ടുപിടിക്കപെട്ടവരില്‍ വീണ്ടും സെല്‍ഫ് ടെസ്റ്റ് നടത്തിയപ്പോള്‍ ചിലരില്‍ ടെസ്റ്റ് ഫലത്തില്‍ മാറ്റം കണ്ടെത്തിയിരുന്നു.

ടെസ്റ്റ് റിസള്‍ട്ടില്‍ പാളിച്ചകള്‍ സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പാണ് ആരോഗ്യ ഉത്പന്ന സംരക്ഷണ വകുപ്പിന്റെ നിരീക്ഷണം. എയ്ഡ്‌സ് രോഗം സംശയിക്കപ്പെടുന്നവര്‍ സെല്‍ഫ് ടെസ്റ്റ് നടത്തിയാലും അംഗീകൃത ലാബുകളില്‍ വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു. സെല്‍ഫ് ടെസ്റ്റ് ഉപയോഗിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക;

1- ഉപകരണത്തില്‍ 4 അക്കമുള്ള സി.ഇ മാര്‍ക്ക് ഉറപ്പ് വരുത്തുക
2 – ഉത്പന്നത്തിന്റെ വിലാസം പരിശോധിക്കുക
3- ഓണ്‍ലൈനിലൂടെ കിറ്റ് വാങ്ങാതിരിക്കുക ; പകരം അംഗീകൃത ഫര്‍മാസികളില്‍ നിന്ന് മാത്രം വാങ്ങുക
4 – ഉത്പന്നത്തിന്റെ സീല്‍ ഉറപ്പ് വരുത്തുക
5 – ടെസ്റ്റുമായ് ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക

Share this news

Leave a Reply

%d bloggers like this: