ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം ഡബ്ലിനില്‍

ഡബ്ലിന്‍: ഇന്ത്യയുടെ 72 – ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസ്സിയുടെ ആഭിമുഖ്യത്തില്‍ 15 ആഗസ്റ്റ് 2018 ബുധനാഴ്ച ആഘോഷ പരിപാടികള്‍ അരങ്ങേറും. രാവിലെ 9.30 ന് India House, Knocksinna, Foxrock, Dublin-18 ല്‍ ഇന്ത്യന്‍ അംബാസിഡര്‍, ശ്രീമതി:Mrs. വിജയ് താക്കൂര്‍ സിംഗ് ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും.

അയര്‍ലന്റിലെ എല്ലാ പ്രവാസി ഇന്ത്യന്‍ ജനതയേയും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ക്ഷണിച്ചിട്ടുണ്ട്. പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 9.15 നു മുന്‍പ് ഇന്ത്യ ഹൌസ് ല്‍ എത്തിച്ചേരണം.

Share this news

Leave a Reply

%d bloggers like this: