ബഹിരാകാശത്തേക്ക് കുതിക്കാന്‍ ആദ്യ സ്വകാര്യപേടകം; സംഘത്തില്‍ ഇന്ത്യക്കാരി സുനിത വില്യംസും

ആദ്യ സ്വകാര്യ ബഹിരാകാശപേടകം നാസയുടെ ദൗത്യവുമായി ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുന്നു. എലണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സും ബോയിങ്ങും ചേര്‍ന്ന് നിര്‍മിക്കുന്ന പേടകമാണിത്. ബഹിരാകാശ ദൗത്യചരിത്രത്തില്‍ ഇതാദ്യമായാണ് സ്വകാര്യ കമ്പനികള്‍ പങ്കാളിയാകുന്നത്. നാസ നിയോഗിച്ച ഒമ്പതുപേരുടെ യാത്രാസംഘത്തില്‍ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശസഞ്ചാരി സുനിത വില്യംസുമുണ്ട്. 2011ല്‍ നാസയുടെ സ്പേസ് ഷട്ടില്‍ പ്രോഗ്രാം അവസാനിപ്പിച്ചശേഷം അമേരിക്കയില്‍നിന്ന് ബഹിരാകാശത്തേക്ക് പോകുന്ന ആദ്യസംഘമാണിത്.

ആളുകള്‍ ഇല്ലാതുള്ള പരീക്ഷണങ്ങള്‍ വിജയകരമായാല്‍ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണും ബോയിങ്ങിന്റെ സിഎസ്ടി 100 സ്റ്റാര്‍ലൈനറും അടുത്ത വര്‍ഷം ബഹിരാകാശത്തേക്ക് കുതിക്കും. വെള്ളിയാഴ്ചയാണ് നാസ ഇക്കാര്യം അറിയിച്ചത്. പൂര്‍ണമായും മനുഷ്യനിയന്ത്രണത്തിലായിരിക്കും വിമാനത്തിന്റെ പറക്കല്‍ . ഒമ്പത് സഞ്ചാരികള്‍ യാത്രപുറപ്പെടുന്നതിനുമുമ്പ് നാലുപേരടങ്ങുന്ന സംഘം സ്വകാര്യ ബഹിരാകാശപേടകത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ പേടകത്തില്‍ യാത്ര തിരിക്കും. സുനിത വില്യംസ് 321 ദിവസം ഭ്രമണപഥത്തില്‍ ചെലവഴിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വംശജയായ അമേരിക്കക്കാരി സുനിത മുന്‍പ് 2006 ലും 2012 ലും ബഹിരാകാശത്തു പോയിരുന്നു. 2012 ജൂലൈ 15 മുതല്‍ നവംബര്‍ 19 വരെയും 2006 ഡിസംബര്‍ മുതല്‍ 2007 ജൂണ്‍ വരെയും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ചു. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ നേരം നടന്ന വനിത എന്ന റെക്കോര്‍ഡ് അടുത്ത കാലം വരെ സുനിതയുടെ പേരിലായിരുന്നു. 50 മണിക്കൂറും 40 മിനിറ്റുമാണു സുനിത ബഹിരാകാശത്തു നടന്നത്.

അടുത്ത വര്‍ഷമാണ് ബോയിങ്ങിന്റെ സിഎസ്ടി -100 സ്റ്റാര്‍ലൈനറും സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്‌സ്യൂളും ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഇവര്‍ ഇറങ്ങും. വിവിധ രാജ്യങ്ങള്‍ ചേര്‍ന്നു ബഹിരാകാശത്തു സ്ഥാപിച്ച ഗവേഷണനിലയമാണ് ഇന്റര്‍നാഷനല്‍ സ്‌പേസ് സ്റ്റേഷന്‍.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: