ടാക്സിവേയില്‍ നിന്ന് ടേക്ക്ഓഫിന് ശ്രമിച്ചു; ജെറ്റ് എയര്‍വെയ്സിലെ രണ്ട് പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍

മുംബൈ: റണ്‍വേ മറികടന്ന് ടാക്സിവേയില്‍ നിന്ന് വിമാനം ടേക്ക്ഓഫ് ചെയ്യാന്‍ ശ്രമിച്ചതിന് ജെറ്റ് എയര്‍വേയ്സിലെ രണ്ട് പൈലറ്റുമാരുടെ ലൈസന്‍സ് ഡയറക്ടടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റദ്ദാക്കി. സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. കഴിഞ്ഞ ആഴ്ച്ചയാണ് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനം സമാന്തരമായുള്ള ടാക്സിവേയിലൂടെ ഓടി ടേക്ക് ഓഫിന് ശ്രമിച്ചത്.

148 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കുറച്ചുദൂരം മുന്നോട്ട് പോയ വിമാനം വഴിയിലെന്തോ തടസ്സമുണ്ടെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് മാത്രമാണ് വഴിതിരിച്ചുവിടാന്‍ പൈലറ്റുമാര്‍ തയ്യാറായത്. ജെറ്റ് എയര്‍വേയ്സിന്റെ ബോയിങ് ബി737 വിമാനം നിശ്ചിത റണ്‍വേയില്‍ നിന്ന് മാറി സഞ്ചരിച്ചതായി കണ്ടെത്തിയെന്ന് സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുമായി സഹകരിച്ച് സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.

ഫുള്‍ ടേക്ക് ഓഫ് പവറിലെത്തിയപ്പോള്‍ വിമാനം റണ്‍വേയില്‍ നിന്ന് വഴിമാറി ടാക്സിവേയിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരേയും വിമാനജോലിക്കാരേയും അടിയന്തരമായി വിമാനത്തില്‍ നിന്ന് പുറത്തിറക്കി. അഗ്‌നിശമന യൂണിറ്റും പാഞ്ഞെത്തി. വിമാനം റണ്‍വേയില്‍ നിന്ന് വഴിമാറി സഞ്ചരിച്ചിരുന്നെന്ന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ജെറ്റ് എയര്‍വെയ്സ് പക്ഷേ, അതിനു കാരണമെന്തായിരുന്നെന്ന് വ്യക്തമാക്കിയിരുന്നില്ല.

 

 

എ എം

Share this news

Leave a Reply

%d bloggers like this: