അമേരിക്കയില്‍ മെക്കാനിക്ക് വിമാനം തട്ടിയെടുത്ത് പറന്നു; പരിഭ്രാന്തരായി അധികൃതര്‍

 

സിയാറ്റില്‍: അമേരിക്കയിലെ സിയാറ്റിലില്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനവുമായി മെക്കാനിക്ക് കടന്നു. വിമാനത്തില്‍ യാത്രക്കാരാരുമില്ലായിരുന്നെങ്കിലും തട്ടിയെടുത്തയാളുടെ ലക്ഷ്യം എന്താണെന്ന് തിരിച്ചറിയാനാകാത്തത് പരിഭ്രാന്തിക്കിടയാക്കി. അലാസ്‌ക എയര്‍ലൈന്‍സിന്റെ 76 സീറ്റുകളുള്ള ഹൊറിസോണ്‍ എയര്‍ ക്യൂ 400 വിമാനമാണ് സിയാറ്റില്‍ ടാസ്‌കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വെള്ളിയാഴ്ച രാത്രി തട്ടിയെടുത്തത്.

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനം എയര്‍ട്രാഫിക് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുവാദം കൂടാതെ പറന്നുയരുകയായിരുന്നു. ഉടന്‍ തന്നെ രണ്ട് സൈനിക വിമാനങ്ങള്‍ ഈ വിമാനത്തെ പിന്തുടര്‍ന്നു. എന്നാല്‍ അല്‍പ സമയത്തിന് ശേഷം വിമാനത്താവളത്തിന് 40 മൈല്‍ തെക്കുവടക്ക് കെട്രോണ്‍ ദ്വീപില്‍ വിമാനം തകര്‍ന്നു വീണു. വിമാനം പറത്തുന്നതിലെ പരിചയക്കുറവായിരിക്കാം വിമാനം തകരാന്‍ കാരണമെന്നും സംഭവത്തിന് തീവ്രവാദ ബന്ധമൊന്നും ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

വിമാനം തട്ടിയെടുത്തയാള്‍ ഇതേ കമ്പനിയിലുള്ള 29 വയസുള്ള എന്‍ജിനീയര്‍ ആണെന്നാണ് വിവരം. സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്നും 29കാരനായ യുവാവിന്റെ ആത്മഹത്യ ശ്രമം മാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി. താന്‍ മാനസിക പ്രശ്‌നങ്ങളുള്ള ഒരാളാണെന്നും തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് തന്റെ പ്രവൃത്തി ഏറെ ദുഃഖമുണ്ടാക്കുമെന്ന് അറിയാമെന്നും എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള സംഭാഷണത്തില്‍ യുവാവ് വ്യക്തമാക്കി. സംഭാഷണത്തിന്റെ ഓഡിയോവും പുറത്തുവിട്ടിട്ടുണ്ട്.. 9/11 വ്യോമാക്രണത്തിന്റെ പശ്ചാത്തലത്തില്‍ വിമാനം തട്ടിയെടുത്തത് ഏറെ പരിഭ്രാന്തിക്കിടയാക്കിയിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: