ബ്രേ മലയാളി കമ്മ്യൂണിറ്റിയും കെറി ഇന്ത്യന്‍ അസോസിയേഷനും ഓണാഘോഷം റദ്ദാക്കി

നമ്മുടെ ഉറ്റവരും ഉടയവരും നാട്ടില്‍ വളരെ ദുഖകരമായ അവസ്ഥായിലാണല്ലോ ? ഇത്തരുണത്തില്‍ നമുക്കും സന്തോഷിക്കാന്‍ സാധിക്കില്ലല്ലോ . അതുകൊണ്ട് ഇപ്രാവശ്യത്തെ ഓണാഘോഷം വേണ്ട എന്നും നാമാളാലാക്കുന്ന ഒരു സഹായം chief Minister ടെ A /C ലേക്ക് കൊടുക്കാം എന്നും തീരുമാനിച്ചിരിക്കുന്ന്‌നു . ഇക്കാര്യം ഏവരും സന്തോഷത്തോടെ അംഗീകരിക്കുമല്ലോ ? ഓഗസ്റ്റ് 23 നു മുന്പായീ കമ്മറ്റി അംഗങ്ങള്‍ നിങ്ങളെ സമീപിക്കുന്നതാണ് നിങ്ങളാല്‍ ആകുന്ന വിധത്തില്‍ (നിര്‍ബന്ധമല്ല)സഹകരിക്കുമല്ലോ? സ്‌നേഹത്തോടെ Bray Malayali Community

കെറി ഇന്ത്യന്‍ അസോസിയേഷന്‍ (KIA ) തങ്ങളുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ വേണ്ടന്ന് വച്ച് അതിനുവേണ്ടി സമാഹരിക്കേണ്ട തുകയും കൂടാതെ സംഭാവനയായി കിട്ടുന്ന പണവും ഒരുമിച്ച് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ അംഗങ്ങളെല്ലാം ഒരുമനസ്സോടെ തീരുമാനിച്ചു .. ഓണാഘോഷത്തിനുവേണ്ടി രണ്ടുമാസമായി തിരുവാതിരയും ഡാന്‍സും മറ്റും പ്രാക്ടീസ് ചെയ്യുന്ന കുരുന്നുകള്‍ക്ക് വേണ്ടി അവരുടെ പെര്‌ഫോമെന്‍സിനായി വേറൊരു അവസരം ഒരുക്കുമെന്നും കെറി ഇന്ത്യന്‍ അസോസിയേഷന് വേണ്ടി അജീഷ് എബ്രഹാം (പ്രസിഡന്റ ) സൈബി വര്ഗീസ് (സെക്രട്ടറി ) എന്നിവര്‍ അറിയിച്ചു

Share this news

Leave a Reply

%d bloggers like this: