സ്വോര്‍ഡ്‌സ് മലയാളികളും ഓണാഘോഷം റദ്ദാക്കി ; പ്രവാസി മലയാളികള്‍ക്ക് അയര്‍ലണ്ട് മലയാളികള്‍ മാതൃക

ജാതി, മത, വര്‍ഗ്ഗ ഭേദമില്ലാതെ…..
നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ…..
സഹോദരങ്ങള്‍ കരയുമ്പോള്‍, ഓണാഘോഷവും, പൊട്ടിച്ചിരികളും മാറ്റി വച്ച്…??.

പ്രളയക്കെടുതിയില്‍ നരകിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്ക് താങ്ങായി, അവരുടെ യാതനകളുടെ വ്യാപ്തം മനസ്സിലാക്കി, അവര്‍ക്ക് ഒരു തണലാവാന്‍ നിങ്ങള്‍ക്കൊപ്പം Swords Malayalees. നമ്മുടെ സഹോദരങ്ങള്‍ കരയുമ്പോള്‍, നരകയാതകള്‍ അനുഭവിക്കുമ്പോള്‍ നമ്മുക്കെങ്ങനെ ആഘോഷിക്കാന്‍ പറ്റും. ആയതിനാല്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഉപേക്ഷിക്കുവാനും, തത്തുല്യമായ ഒരു തുക സംഭാവന നല്‍കുവാനും തീരുമാനിച്ചിരിക്കുന്നു. ധനസഹായ നിധിയിലേയ്ക്ക് ,നിങ്ങള്‍ ഏവരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നു. ജാതി മത വര്‍ഗതേര്‍വിരുവുകള്‍ ഇല്ലാതെ ഈ ഉദ്യമത്തില്‍ നിങ്ങള്‍ക്ക് പങ്കുചേരാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക. നിങ്ങളിലേയ്ക്ക് ഞങ്ങള്‍ എത്തും. സഹായധനമായി കിട്ടുന്ന തുക അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് നല്‍കും . (കഴിഞ്ഞ ഒരു മാസമായി ഓണത്തിനായി കലാപരിപാടികള്‍ പ്രാക്റ്റീസ് ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്ത ടീച്ചര്‍മാര്‍ക്കും, കോസ്റ്റ്യൂം പോലും റെഡിയാക്കി ഇരുന്നിട്ടും , കേരളത്തിലെ അവസ്ഥ പൂര്‍ണ്ണമായി മനസ്സിലാക്കി ഓണാഘോഷം വേണ്ടന്ന് വെയ്ക്കാന്‍ സപ്പോര്‍ട്ട് ചെയ്തതിന് പ്രത്യേക നന്ദി…)

Share this news

Leave a Reply

%d bloggers like this: