ഇനി വാട്‌സ്ആപ്പ് ചാറ്റുകള്‍ സ്റ്റോറേജ് സ്പെയ്സ് നഷ്ടപ്പെടുത്താതെ ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാം

ഇനി ഫോണ്‍ സ്റ്റോറേജ് നഷ്ടപ്പെടാതെ തന്നെ വാട്‌സ്ആപ്പ് ചാറ്റുകള്‍ സൂക്ഷിച്ചു വയ്ക്കാം. നിരന്തരം ഫോണ്‍ മാറ്റുന്നവര്‍ക്കാണ് വാട്‌സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കുന്ന പുതിയ സംവിധാനം കൂടുതല്‍ ഉപകാരപ്രദമാകുക. സാധാരണയായി 15GB യാണ് നമുക്ക് ഗൂഗിളില്‍ ഡ്രൈവില്‍ ലഭിക്കുന്ന സ്റ്റോറേജ്. നവംബര്‍ 12ന് മുന്‍പ് വാട്‌സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് മാറ്റിയാല്‍ 15GB യിലെ സ്റ്റോറേജ് ഉപയോഗിക്കാതെ തന്നെ നിങ്ങള്‍ക്ക് ചാറ്റുകള്‍ സൂക്ഷിക്കാവുന്നതാണ്. ഇത് കഴിഞ്ഞാണ് ബാക്കപ്പ് ചെയ്യുന്നതെങ്കില്‍ ഗൂഗിള്‍ ഡ്രൈവിന്റെ സ്റ്റോറേജ് ഉപയോഗിച്ചാകും ഇവ സൂക്ഷിക്കുക. ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ഡ്രൈവ് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.

ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സന്ദേശങ്ങള്‍ ഗൂഗിളിന്റെ സെര്‍വറുകളില്‍ പരിധിയില്ലാതെ ബാക്കപ്പ് ചെയ്ത് സൂക്ഷിക്കാമെന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കുന്ന 15 ജി.ബി. സൗജന്യ സ്റ്റോറേജിന് പുറമേയാണിത്. പുതിയ ബാക്കപ്പ് പ്ലാന്‍ പ്രാബല്യത്തില്‍ വരിക 2018 നവംബര്‍ 12 മുതലായിരിക്കും. നിലവില്‍ ബാക്കപ്പ് ഓപ്ഷന്‍ ഗൂഗിള്‍ അക്കൗണ്ടില്‍ നല്‍കാത്തവര്‍ നവംബര്‍ 12നകം ഇത് ചെയ്തില്ലെങ്കില്‍ വാട്സ്ആപ്പ് സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ നഷ്ടപ്പെടും. ഓര്‍ക്കുക, വാട്സ്ആപ്പ് ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്താല്‍ മാത്രമേ ബാക്കപ്പ് സൗകര്യം ലഭ്യമാകൂ.

വാട്സ്ആപ്പ് ഡാറ്റ എങ്ങനെ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യാം

1. നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ വാട്സ്ആപ്പ് തുറക്കുക
2. ‘Settings’ മെനുവില്‍ ‘Chats’ ഓപ്ഷന്‍ തുറക്കുക
3. ‘Chat backup’ ഓപ്ഷന്‍ സെലക്ട് ചെയ്യുക
4. ‘Back up to Google Drive’ സെലക്ട് ചെയ്യുക. ‘Back up frequency’ സെറ്റ് ചെയ്യുക (Daily, Weekly, Monthly or mannually)
5. ബാക്കപ്പ് ചെയ്യേണ്ട ഗൂഗിള്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുക
6. ബാക്കപ്പ് ചെയ്യേണ്ട രീതി ‘Wi-Fi/Cellular data’ or’ both’ തിരഞ്ഞെടുക്കുക

Share this news

Leave a Reply

%d bloggers like this: