പ്രളയക്കെടുതിയില്‍ അവസരം മുതലെടുത്ത് വിമാന കമ്പനികളുടെ പകല്‍ കൊള്ളയെന്ന് വ്യാപക പരാതി

കൊച്ചി: പ്രളയക്കെടുതി മൂലം കൊച്ചി വിമാനത്താവളം അടച്ചതോടെ വിമാന കമ്പനികള്‍ പകല്‍ കൊള്ള ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. നിരവധി പ്രവാസികള്‍ നാട്ടില്‍ നിന്ന് അവധി കഴിഞ്ഞു തിരിച്ചു വരാനിരിക്കുന്നതും ഒപ്പം കൊച്ചി വിമാനത്താവളം തുറക്കുന്നതിനെകുറിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്ന സ്ഥിതിവിശേഷം വിമാന കമ്പനികള്‍ ദുരൂപയോഗം ചെയ്യുന്നു എന്ന് പരാതികള്‍ ഉയരുന്നുണ്ട്.

ഇന്ത്യന്‍ സ്‌കൂളുകള്‍ വേനവലധിക്കു ശേഷം പ്രവര്‍ത്തനമാരംഭിച്ചെങ്കിലും കുറേ കുടുംബങ്ങള്‍ പെരുന്നാളും ഓണവും ഒക്കെ നാട്ടില്‍ ആഘോഷിച്ച് തിരിച്ചെത്താന്‍ യാത്ര വൈകിച്ചിരുന്നു. ഇവരുടെയെല്ലാം ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്കാണ് ഈടാക്കിയത്. 13ന് ഒമ്പത് ദിവസം നീണ്ട ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചതോടെ നിരവധി പേര്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞത് പെട്ടന്ന് ആയിരുന്നു. അപ്രതീക്ഷിതമായി വിമാനത്താവളം അടച്ചതോടെ കൊച്ചിക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് തിരുവനന്തപുരം, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുകയോ അതല്ല പണം തിരികെ നല്‍കുകയോ ആണ് ചെയ്തത്. യാത്ര അത്യാവശ്യം ആയിട്ടുള്ളവര്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് യാത്ര മാറ്റി. അല്ലാത്തവര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, ഇങ്ങനെ ക്യാന്‍സല്‍ ചെയ്തവര്‍ക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല എന്നും പരാതികള്‍ ഉണ്ട്.

നീണ്ട അവധി കഴിഞ്ഞ് മസ്‌കത്തിലേക്ക് കോഴിക്കോട് വിമാനത്താവളം വഴി ആണ് തിരിച്ചു വരുന്നതെങ്കില്‍ ഒമാന്‍ എയറില്‍ 25 വരെ ടിക്കറ്റ് ലഭ്യമല്ല. 26 മുതല്‍ സെപ്റ്റംബര്‍ രണ്ടു രണ്ടു വരെ ഏകദേശം അറുപതിനായിരം രൂപവരെ വരെയാണ് ഒമാന്‍ എയര്‍ വെബ്‌സൈറ്റില്‍ വ്യാഴാഴ്ച വൈകുന്നേരം വരെ കാണിക്കുന്ന നിരക്ക്. ആഗസ്റ്റ് 29ന് മാത്രം 48000 രൂപക്ക് ടിക്കറ്റ് ഉണ്ട്. കൊച്ചി വിമാനത്താവളം വഴി ടിക്കറ്റ് ബുക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്രാ തീയതി മാറ്റാനും വിമാനത്താവളം മാറ്റാനും വിമാനത്താവളം മാറ്റാനും ഒരു അവസരം മാത്രമേ ലഭിക്കൂവെന്നും ഒമാന്‍ എയര്‍ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വെള്ളിയാഴ്ച 18500 രൂപക്ക് ടിക്കറ്റ് ടിക്കറ്റ് ഉണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ടിക്കറ്റ് ലഭ്യമല്ല. 28 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ 16000ത്തിനും 28000ത്തിനുമിടയിലാണ് ടിക്കറ്റ് നിരക്ക്. തിരുവന്തപുരത്തു നിന്നുള്ള ഒമാന്‍ എയറില്‍ വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ പരിശോധിക്കുേമ്പാള്‍ രണ്ട് ദിവസം മാത്രമാണ് ടിക്കറ്റ് ഉള്ളത്. 40000 രൂപക്ക് മുകളിലാണ് അതിന്റെ നിരക്ക്. തിരുവന്തപുരത്തു നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലാകെട്ട ഈ ദിവസങ്ങളില്‍ 19,000ത്തിനും 32,000ത്തിനുമിടയിലാണ് നല്‍കേണ്ടത്. യാത്ര മാറ്റി വെക്കാന്‍ കഴിയാത്ത പലരും മുംബൈ -ചെന്നൈ-അഹ്മദാബാദ് വഴി വരാന്‍ ശ്രമിക്കുന്നുണ്ട്. അവിടെനിന്നുള്ള സര്‍വീസുകള്‍ക്കും ഈ ദിവസങ്ങളില്‍ സാധാരണക്കാരന് താങ്ങാവുന്നതിലുമപ്പുറമുള്ള തുകയാണ് ഈടാക്കുന്നത്.

പ്രമുഖ ട്രാവല്‍ വെബ്‌സൈറ്റുകള്‍ വഴി ടിക്കറ്റ് എടുത്താലും ഈ ദിവസങ്ങളിലെ നിരക്ക് സാധാരണക്കാരന് താങ്ങാന്‍ കഴിയില്ല. വിസ കാലാവധി കഴിയുന്നവര്‍ക്കും,നിര്‍ബന്ധമായും ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടി വരുന്നവര്‍ക്കും ഈ കൊള്ള കണ്ടില്ലെന്ന്‌നടിക്കേണ്ട അവസ്ഥയാണ്. കൊച്ചി വിമാനത്താവളം പ്രവര്‍ത്തന സജ്ജമായ ശേഷം സെപ്റ്റംബര്‍ അവസാനവാരം ആകുേമ്പാള്‍ ടിക്കറ്റ് നിരക്ക് ക്രമാതീതമായി കുറയുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. എന്നാല്‍, കൊച്ചിയിലേക്കുള്ള ബുക്കിങ് എന്ന് തുടങ്ങുമെന്ന് അവര്‍ക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നില്ല.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: