കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി അയര്‍ലണ്ടില്‍ നിന്നും ഒരു കൂട്ടായ്മ

നമ്മുടെ കേരളം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനായി, പുനര്‍ നിര്‍മ്മാണത്തിനായുള്ള പരിശ്രമത്തിനു ഒരു ചെറിയ സഹായം ചെയ്യുന്നതിനായി തുടക്കം കുറിക്കുന്ന ഒരു കൂട്ടായ്മയാണ് ഇത്, ഇന്ന് അയര്‍ലണ്ടിലെ നല്ലവരായ എല്ലാ മലയാളികളും ഏതെങ്കിലും വിധത്തില്‍ നാട്ടില്‍ സഹായം എത്തിച്ചു കൊണ്ടിരിക്കുന്നവരാണ്, സംഘടനകളും, വ്യക്തികളും, വളെരെ ചെറിയ കൂട്ടായ്മകള്‍ പോലും വളരെ വലിയ വിധത്തില്‍ തന്നെ നാടിനെ സഹായിക്കുന്നു.പക്ഷെ ദുരന്ത വ്യാപ്തി നമ്മള്‍ കാണുന്നതിലും അപ്പുറമാണ്, അതുകൊണ്ട് തന്നെ സഹായത്തിന്റെ വ്യാപ്തിയും നാം ഓരോരുത്തരും വര്‍ധിപ്പിക്കേണ്ടത് ഒരു ആവശ്യകത തന്നെയാണ്,

ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും കേരളത്തിന് സഹായവുമായി എത്തുന്നതിന്റെ പ്രധാന കാരണം ,നമ്മള്‍ മലയാളികള്‍ ലോകത്തിനു നല്‍കുന്ന സേവനത്തിനു ലഭിക്കുന്ന അംഗീകാരം ആണ്, ഇവിടെ അയര്‍ലണ്ടിലും നാം സഹായ അഭ്യര്‍ഥനയുമായി ഇറങ്ങിയാല്‍ തീര്‍ച്ചയായും വളരെ വലിയ ഒരു തുക സമാഹരിക്കാന്‍ നമുക്കാവും എന്നത് തീര്‍ച്ചയാണ്, ഈ ഗ്രൂപ്പ് അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ സഹായ അഭ്യര്‍ത്ഥന നടത്താനുള്ളതല്ല. നേരത്തെ പറഞ്ഞതുപോലെ മലയാളികള്‍ക്കിടയില്‍ വളരെ ഊര്‍ജ്ജിതമായിത്തന്നെ എല്ലാവരും പ്രവര്‍ത്തിച്ചു വരുന്നതുകൊണ്ട് നമ്മുടെ കൂടെ ജോലി ചെയ്യുന്ന അല്ലെങ്കില്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികള്‍ അല്ലാത്തവരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം, അതിനായി ആദ്യമായി ചെയ്യേണ്ടത് ഇതില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പോസ്റ്റര്‍ നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പതിക്കുക എന്നത് തന്നെയാണ്, മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നേരിട്ടയക്കാന്‍ തന്നെ ഏവരെയും പ്രേരിപ്പിക്കുക, അഥവാ പൈസ collect ചെയ്യേണ്ടി വന്നാല്‍ ,നിങ്ങളുടെ ജോലി സ്ഥലത്തെ അധികാരിയെ കൊണ്ട് മൊത്തം സ്വീകരിച്ച പണത്തിന്റെ ഒരു രേഖ ഒരു വെള്ള പേപ്പറില്‍ എഴുതി മേടിക്കുക, അതിനു ശേഷം നിങ്ങള്‍ തന്നെ നേരിട്ട് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച ശേഷം അതിന്റെ തെളിവ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പ്രദര്‍പ്പിശിച്ചാല്‍ എല്ലാം വളരെ സുതാര്യമായിരിക്കും.

ഈ പോസ്റ്റര്‍ നിങ്ങളുടെ മറ്റുനാട്ടുകാരായ ഏതെങ്കിലും സുഹൃത്തുക്കളെ കൊണ്ട് കൂടി ഷെയര്‍ ചെയ്യിക്കാന്‍ ഒരു ശ്രമം നടത്തുക. അയര്‍ലണ്ടില്‍ മലയാളികള്‍ ജോലി ചെയ്യുന്ന എല്ലായിടത്തും ഈ പോസ്റ്റര്‍ പതിക്കാന്‍ കഴിഞ്ഞാല്‍ തന്നെ, വളെരെ വല്യ ഒരു പ്രവര്‍ത്തി നമ്മുടെ നാടിനായി ചെയ്തു എന്ന് നമുക്ക് അഭിമാനിക്കാം, അതുപോലെ തന്നെ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ ,ക്ലബ്ബുകള്‍ ,tesco,supervalu,shoreline തുടങ്ങിയവയുടെ നോട്ടീസ് ബോര്‍ഡിലും ഈ പരസ്യം പതിക്കാന്‍ ഒരു ശ്രമം നടത്തുക ,

നമുക്കൊരുമിച്ചിറങ്ങാo പുനര്‍ നിര്‍മ്മാണത്തിനായ് നവ കേരളത്തിനായ്

.

 

 

 

 

Share this news

Leave a Reply

%d bloggers like this: