ഫ്രാന്‍സിസ് പാപ്പ അയര്‍ലണ്ടില്‍; ചരിത്ര നായകനെ ഒരു നോക്ക് കാണാന്‍ ജനലക്ഷങ്ങള്‍ | Live Updates…

05:00pm: കപ്പൂച്ചിന്‍ സെന്ററിലെ സന്ദര്‍ശനത്തിന് ശേഷം 7.30 ഓടുകൂടി ക്രോക്ക് പാര്‍ക്കിലേക്ക്. 6 മണിക്ക് തന്നെ പരിപാടി ആരംഭിക്കും. ആന്‍ഡ്രിയ ബ്രോക്കെല്ലി, നാഥാന്‍ കാര്‍ട്ടര്‍ എന്നിവരുടെ സംഗീതനിശയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

04:55pm: കപ്പൂച്ചിന്‍ സെന്ററിലെ അന്തേവാസികളോടോത്ത് പാപ്പ

04:30pm: സിറ്റി സെന്ററില്‍ നിന്ന് കപ്പൂച്ചിന്‍ ഡേ സെന്ററിലേക്ക് പോപ്പ് മൊബീലില്‍; റോഡിനിരുവശവും പതിനായിരക്കണക്കിന് ജനങ്ങള്‍ ആര്‍ത്തുവിളിക്കുന്നു

03:25pm: പ്രൊ കത്രീഡലിലെ നിശബ്ദമായ പ്രാര്‍ത്ഥന

03:25pm: പോപ്പ് മൊബീലില്‍ യാത്ര ആരംഭിച്ച് പാപ്പ

03:05pm: ക്രോക്ക് പാര്‍ക്കിലെ പരിപാടി ആരംഭിക്കാന്‍ മണിക്കൂറുകള്‍മാത്രം. അവസാനവട്ട റിഹേഴ്സല്‍

03:00pm: ഡബ്ലിനിലെ സിറ്റി സെന്ററില്‍ ആയിരക്കണക്കിന് ആളുകള്‍ മാര്‍പ്പാപ്പയെ ഒരുനോക്കു കാണാന്‍ തടിച്ചുകൂട്ടിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഗാര്‍ഡ പ്രത്യേക ബാരിയറുകള്‍ റോഡിനിരുവശവും സ്ഥാപിച്ചിട്ടുണ്ട്. പ്രൊ-കത്ത്രീഡലില്‍ നിന്ന് ഒ’കോണെല്‍ സ്ട്രീറ്റിലൂടെ ഡെയിം സ്ട്രീറ്റിലേക്കും തുടര്‍ന്ന് ചര്‍ച്ച് സ്ട്രീറ്റിലൂടെയുമാണ് പോപ്പ് മൊബീല്‍ കടന്നുപോകുന്നത്.

02:50pm: നൂറുകണക്കിന് ജനങ്ങള്‍ സീന്‍ മാക് ഡെര്‍മോട്ട് സ്ട്രീറ്റിനടുത്ത് കൂടി നില്‍ക്കുന്ന കാഴ്ച, ഇവിടെ നിന്നാണ് അല്‍പസമയത്തിനകം ഫ്രാന്‍സിസ് മാര്‍പാപ്പ പോപ്പ് മൊബീലിലേക്ക് മാറുന്നതും ഈ വാഹനത്തില്‍ പ്രോ-കത്തീഡ്രലിലേക്ക് പോകുന്നതും.

02:45pm:പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ മുപ്പതോളം രാജ്യങ്ങളില്‍ നിന്നും എത്തിയിരിക്കുന്ന മീഡിയ പ്രതിനിധികള്‍ ഡബ്ലിന്‍ മീഡിയ സെന്ററില്‍

02:21pm: നാളെ ഫോണിക്‌സ് പാര്‍ക്ക് പ്രദേശങ്ങളിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ

01:10pm: ഡബ്ലിന്‍ കാസ്റ്റിലിലെ പരിപാടി അവസാനിപ്പിച്ച് പാപ്പ മടങ്ങുന്നു. ഇനി 3.15 ഓടെ സീന്‍ മാക് ഡെര്‍മോട്ട് സ്ട്രീറ്റില്‍ നിന്ന് പോപ്പ് മൊബീലില്‍ നഗര സന്ദര്‍ശനം നടത്തും. ജനങ്ങളെ അടുത്ത് കാണും.

12:55pm: ഫ്രാന്‍സിസ് പാപ്പ സദസ്സിനെ അഭിസംബോധന ചെയ്യുന്നു

12:40pm: ലിയോ വരദ്കര്‍ സദസ്സിനെ അഭിസംബോധന ചെയ്യുന്നു

12:35pm: 

12:30pm: ലിയോ വരദ്കര്‍ സദസ്സിനെ അഭിസംബോധന ചെയ്യുന്നു

12:15pm: പാപ്പയെ സ്വീകരിക്കുന്ന ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍, ഡബ്ലിന്‍ കാസ്റ്റിലില്‍ നിന്നുള്ള ദൃശ്യം

12:15pm: റോഡരികില്‍ കാത്തുനില്‍ക്കുന്ന ജനക്കൂട്ടം

12:10pm: അയര്‍ലണ്ടിലേക്കുള്ള തന്റെ വരവിന്റെ ഓര്‍മ്മയ്ക്കായി പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലെ പൂന്തോട്ടത്തില്‍ ഓക്ക് വൃക്ഷതൈ നടുന്ന പാപ്പ

12:05pm: വിസിറ്റേഴ്സ് ബുക്കില്‍ പാപ്പ കുറിച്ചിട്ട ആശംസാ വാചകം: ‘തനിക്ക് നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി, അയര്‍ലന്റിലെ ജനങ്ങളെ ഞാന്‍ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കും, സര്‍വ്വശക്തനായ ദൈവം അവരെ സംരക്ഷിക്കട്ടെ.’

12:00pm:ഡബ്ലിന്‍ കാസ്റ്റിലില്‍ പ്രധാനമന്ത്രി ലിയോ വരേദ്കറിന്റെയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടേയും അഭിസംബോധന ശ്രവിക്കാന്‍ കൂടിയിരിക്കുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍

11:55am: ഓ’കോണല്‍ സ്ട്രീറ്റ്, വെസ്റ്റ് മോര്‍ലാന്‍ഡ് സ്ട്രീറ്റ്, ഡി’ഒലിയര്‍ സ്ട്രീറ്റ്, ചര്‍ച്ച് സ്ട്രീറ്റ് തുടങ്ങി നിരവധി റോഡുകളിലൂടെ കഴിയുന്നിടത്തോളം പൊതുഗതാഗത സേവനം മാത്രം ഉപയോഗിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നു.

11:50am:ഡേം സ്ട്രീറ്റ് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞു. പാപ്പയെ കാണാന്‍ കാത്തുനില്‍ക്കുന്നവര്‍

11:45am:പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലെ വിസിറ്റേഴ്‌സ് ബുക്കില്‍ ആശംസകള്‍ കുറിക്കുന്ന പാപ്പ

11:23am: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍, പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിനും ഭാര്യ സബീനയും പാപ്പയെ അഭിവാദ്യം ചെയ്തു. സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.

11:13am:ഡബ്ലിന്‍, മായോ പ്രദേശങ്ങളിലെ റോഡുകളില്‍ വന്‍ ഗതാഗത കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളതായി അധികൃതര്‍

11:10am:പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് പാപ്പയ്ക്കായി കാത്തുനില്‍ക്കുന്നു

11:00am:ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഡബ്ലിനിലെത്തിയ നിമിഷം

 

10:55am: മാര്‍പ്പാപ്പ ഇപ്പോള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തുകടക്കും. ശേഷം ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിനെ കാണും. ഓര്‍മ്മയ്ക്ക്കായി പൂന്തോട്ടത്തില്‍ ഒരു ഓക്ക് വൃക്ഷ തൈ നടും.

10:55am: 

10:55am: 

https://youtu.be/avlf4DD4YSw

10:50am: ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള ലിയോ വരേദ്കറിന്റെ കൂടിക്കാഴ്ചയ്ക്കായി ഡബ്ലിന്‍ കാസ്റ്റിലില്‍ അന്താരാഷ്ട്ര മീഡിയകള്‍ എല്ലാം സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഇവിടെ വരേദ്കര്‍ പാപ്പയ്ക്ക് ഊഷ്മളമായ സ്വീകരണം നല്‍കും. തുടര്‍ന്ന് ഇരുവരും പത്ത് മിനിറ്റ് നീളുന്ന സ്വകാര്യ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷം സെന്റ് പാട്രിക്‌സ് ഹാളില്‍ ക്ഷണിക്കപ്പെട്ട 220 ലേറെ അതിഥികള്‍ക്ക് മുന്നില്‍ ഇരുവരും സംസാരിക്കും.

10:35am: അയര്‍ലന്‍ഡിലെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിമാനം ഡബ്ലിനിലെത്തി. പാപ്പയെ സ്വീകരിക്കാന്‍ മന്ത്രി സൈമണ്‍ കോവ്നി ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡയര്‍മ്യൂട് മാര്‍ട്ടിന്‍, ഇമോന്‍ മാര്‍ട്ടിന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ ഉണ്ട്.

07:45am: മൂന്നാം സഹസ്രാബ്ദത്തിലേക്ക് സഭയെ നയിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ സമ്മാനമാണ് ലോക കുടുംബ സംഗമം. 1994ല്‍ റോമില്‍ തുടക്കംകുറിച്ച ലോക കുടുംബസംഗമത്തിന്റെ ഒന്‍പതാമത് കൂട്ടായ്മയ്ക്കാണ് അയര്‍ലന്‍ഡ് വേദിയാവുന്നത്. ലോക കുടുംബസംഗമത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം അയര്‍ലന്‍ഡിന് ലഭിക്കുന്നത് ഇതാദ്യവും. കുടുംബബന്ധങ്ങള്‍ സുദൃഡമാക്കുക, മൂല്യാധിഷ്ഠിത കുടുംബജീവിതത്തിന് വഴിയൊരുക്കുക, നല്ലവ്യക്തികളെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബത്തിനുളള സ്ഥാനം ഉയര്‍ത്തിക്കാട്ടുക എന്നിവയാണ് മൂന്നു വര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കുന്ന ഈ സംഗമത്തിന്റെ ലക്ഷ്യം.

റോം, റിയോ ഡി ജനീറോ, മനില, വലെന്‍സിയ, മെക്‌സിക്കോ സിറ്റി, മിലാന്‍, ഫിലാഡെല്‍ഫിയ എന്നിവിടങ്ങളിലാണ് ഇതിനു മുന്‍പ് ലോക കുടുംബ സംഗമത്തിന് വേദിയായിട്ടുള്ളത്.110 രാജ്യങ്ങളിലായി 37,000 പേര്‍ കഴിഞ്ഞ ദിവസം നടന്ന പാസ്റ്ററല്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് 80,000 ത്തിലധികം ആളുകള്‍ കോര്‍ക്ക് പാര്‍ക്കില്‍ ഫെസ്റ്റിവെല്‍ ഓഫ് ഫാമിലീസ്’ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാപ്പയുടെ സന്ദേശത്താന്‍ അവിസ്മരണീയമാകുന്ന ഈ ദിനം, ജീവിതത്തിലെ പ്രതിസന്ധികളിലും ഇടര്‍ച്ചകളിലും വിശ്വാസം നഷ്ടപ്പെടാതെ മുന്നേറിയ അഞ്ച് കുടുംബങ്ങളുടെ ഹൃദയസ്പര്‍ശിയായ ജീവിത സാക്ഷ്യങ്ങള്‍കൊണ്ടും ശ്രദ്ധേയമാക്കും.

07:35am:അയര്‍ലണ്ടിലേക്കുള്ള യാത്രകള്‍ക്ക് ഒരുക്കമായി. പതിവായി ചെയ്യുന്നതുപോലെ ഇത്തവണയും വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെ റോമിലെ മേരി മേജര്‍ ബസിലിക്കയിലുള്ള ”റോമിന്റെ രക്ഷിക” Salus Populi Romani എന്ന അപരനാമത്തില്‍ വിഖ്യാതയായ കന്യാകാനാഥയുടെ ചിത്രത്തിനരികില്‍ പോയി പാപ്പാ ഫാന്‍സിസ് നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു. ഒരു സഹായിക്കൊപ്പം, മറ്റു പരിവാരങ്ങളൊന്നുമില്ലാതെ ചെറിയ കാറിലാണ് വത്തിക്കാനില്‍നിന്നും 5 കി.മി. അകലെയുള്ള ബസിലിക്കയില്‍ പാപ്പാ പ്രാര്‍ത്ഥിക്കാന്‍ എത്തിയത്. നിശ്ശബ്ദമായി 20 മിനിറ്റോളം മാതൃസന്നിധിയില്‍ പാപ്പാ ചെലവഴിച്ചെന്ന് വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.

അയര്‍ലന്‍ഡിലെ ഡബ്ലിന്‍ നഗരത്തില്‍ ആരംഭിച്ചിരിക്കുന്ന കുടുംബങ്ങളുടെ ആഗോള സംഗമത്തിന്റെ വിജയത്തിനും, തന്റെതന്നെ യാത്രയുടെ ഫലപ്രാപ്തിക്കുംവേണ്ടി പ്രാര്‍ത്ഥിക്കാനാണ് പാപ്പാ മേരി മേജര്‍ ബസിലിക്കയിലെ ദൈവമാതാവിന്റെ തിരുസ്വരൂപത്തിങ്കല്‍ എത്തിയതെന്ന് ഗ്രെഗ് ബേര്‍ക്ക് ട്വിറ്ററില്‍ കുറിച്ചു.

07:30am: ഡബ്ലിന്‍: ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശത്തിനായി കാതോര്‍ത്ത് അയര്‍ലണ്ട് ജനത. ലോകമെങ്ങും നിന്നുള്ള കത്തോലിക്കാ കുടുംബങ്ങളുടെ സാന്നിധ്യം, നാല് പതിറ്റാണ്ടിനുശേഷമുള്ള പാപ്പയുടെ പര്യടനം, ഫ്രാന്‍സിസ് പാപ്പയുടെ ആദ്യ അയര്‍ലന്‍ഡ് സന്ദര്‍ശനത്തില്‍ സന്തോഷിക്കാന്‍ നിരവധി കാര്യങ്ങളുണ്ട്. ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയ ‘റഫറണ്ടം’ സൃഷ്ടിച്ച മുറിവുകളിലൂടെ കടന്നുപോവുകയാണ് ഐറിഷ് വിശ്വാസികള്‍. അതുകൊണ്ടുതന്നെയാണ് ജീവന്റെ മൂല്യം പ്രഘോഷിക്കുന്ന വാക്കുകള്‍ക്കായി അവര്‍ കാത്തിരിക്കുന്നതും. റഫറണ്ടം സൃഷ്ടിച്ച കിതപ്പില്‍നിന്ന് പ്രോ ലൈഫ് പ്രവര്‍ത്തകരെ കുതിപ്പിലേക്ക് നയിക്കാന്‍ മാത്രമല്ല, ഗര്‍ഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷത്തിനും ഭറണകൂടത്തിനും പുതിയ തിരിച്ചറിവുകള്‍ പകരാനും അതാവശ്യമാണെന്ന വിശ്വാസത്തിലാണ് ഐറിഷ് സഭ.

വത്തിക്കാന്‍ സമയം 25ന് രാവിലെ 8.15ന് യാത്ര ആരംഭിക്കുന്ന പാപ്പ ഐറിഷ് സമയം രാവിലെ 10.30ന് ഡബ്ലിന്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും. 11.15ന് പ്രസിഡന്റിന്റെ വസതിയില്‍ ഔദ്യോഗിക സ്വീകരണം. തുടര്‍ന്ന് ഡബ്ലിന്‍ കാസ്റ്റിലില്‍ എത്തിച്ചേരുന്ന പാപ്പ, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഭരണാധിപന്മാര്‍, പൗരപ്രമുഖര്‍ എന്നിവരെ അഭിസംബോധനചെയ്യും.

ഉച്ചതിരിഞ്ഞ് 3.30ന് സെന്റ് മേരീസ് പ്രോ കത്തീഡ്രലില്‍ പാപ്പ സന്ദര്‍ശനം നടത്തും. തുടര്‍ന്ന്, പോപ്പ് മൊബീലില്‍ ഡബ്ലിന്‍ സിറ്റി സെന്ററിലൂടെ ജനങ്ങളെ നേരില്‍ കാന്റ് യാത്ര നടത്തും. വീടില്ലാത്തവര്‍ക്കായി കപ്പൂച്ചില്‍ വൈദികര്‍ നടത്തുന്ന അഗതിമന്ദിരത്തിലുള്ളവരുമായി കൂടിക്കാഴ്ച പൂര്‍ത്തിയാക്കി രാത്രി 7.30ന്, ‘ഫെസ്റ്റിവെല്‍ ഓഫ് ഫാമിലീസി’ന്റെ വേദിയായ കോര്‍ക്ക് പാര്‍ക്ക് സ്റ്റേഡിയത്തിലെത്തും.

കുടുംബ സംഗമത്തിലെ വര്‍ണാഭവും ആകര്‍ഷകവുമായ പരിപാടിയാണ് ‘ഫെസ്റ്റിവെല്‍ ഓഫ് ഫാമിലീസ്’. വൈകിട്ട് 6.30ന് ആരംഭിക്കുന്ന പരിപാടികളില്‍ 70,000 പേരാണ് പങ്കെടുക്കുന്നത്. പാപ്പയുടെ സന്ദേശത്താന്‍ അവിസ്മരണീയമാകുന്ന ഈ ദിനം, ജീവിതത്തിലെ പ്രതിസന്ധികളിലും ഇടര്‍ച്ചകളിലും വിശ്വാസം നഷ്ടപ്പെടാതെ മുന്നേറിയ അഞ്ച് കുടുംബങ്ങളുടെ ഹൃദയസ്പര്‍ശിയായ ജീവിത സാക്ഷ്യങ്ങള്‍കൊണ്ടും ശ്രദ്ധേയമാക്കും.

അയര്‍ലന്‍ഡ്, കാനഡ, ഇന്ത്യ, ഇറാഖ്, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള കുടുംബങ്ങളാണ് അനുഭവം പങ്കുവെക്കുക. ക്ഷമയും സ്നേഹവും പ്രത്യാശയും ശക്തിപകര്‍ന്ന ആ ജീവിതസാക്ഷ്യങ്ങള്‍ ആധുനിക കാല വെല്ലുവിളികളില്‍ അടിപതറുന്ന അനേകം കുടുംബങ്ങള്‍ക്ക് നുറുങ്ങുവെട്ടമാകും. അന്തര്‍ദേശീയതലങ്ങളില്‍ പ്രശസ്തരായ ആയിരക്കണക്കിന് കലാകാരന്മാര്‍ അണിനിരക്കുന്ന കലാവിരുന്നും ഫെസ്റ്റിവെല്‍ ഓഫ് ഫാമിലീസിനെ അതിവിശേഷമാകും.

നാളെ രാവിലെ 8.40ന് ഡബ്ലിനില്‍നിന്ന് പുറപ്പെടുന്ന പാപ്പ 9.20ന് ക്നോക്കില്‍ എത്തിച്ചേരും. 9.45ന് ക്നോക്ക് തീര്‍ത്ഥാടനകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷം പാപ്പ മൊബീലില്‍ സഞ്ചരിച്ച് വിശ്വാസികളെ ആശീര്‍വദിക്കും. തുടര്‍ന്ന് ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം വഹിക്കും. തുടര്‍ന്ന് 11.50ന് ഡബ്ലിനില്‍ തിരിച്ചെത്തുന്ന പാപ്പ 2.30ന് ലോക കുടുംബസംഗമത്തിന്റെ സമാപന ബലിവേദിയായ ഫോനിക്സ് പാര്‍ക്കിലെത്തും.

ഉച്ചതിരിഞ്ഞ് 3.00ന് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് കുടുംബ സംഗമത്തിന് തിരശീല വീഴുന്നത്. ഫോണിക്സ് പാര്‍ക്കില്‍ ചരിത്ര സംഭവമാകാന്‍ പോകുന്ന സമാപന തിരുക്കര്‍മങ്ങളില്‍ അഞ്ച് ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. തിരക്കുമൂലം പാസ് ലഭ്യമാക്കിയിട്ടുള്ളത് അഞ്ച് ലക്ഷം പേര്‍ക്കുമാത്രമാണെന്ന് പറയുന്നതാവും ശരി. അടുത്ത വര്‍ഷത്തെ വേദിയും പാപ്പ പ്രഖ്യാപിക്കും. തുടര്‍ന്ന് 6.45ന് റോമിലേക്ക് പാപ്പ മടങ്ങും.

Share this news

Leave a Reply

%d bloggers like this: