വിശ്വാസികളെ അരക്കെട്ടുറപ്പിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി; അയര്‍ലണ്ടിലെ സഭയ്ക്കിത് പുതുജീവന്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ലോക കുടുംബസംഗമവേദിയില്‍ സംഗമിച്ച പതിനായിരങ്ങള്‍ വിടചൊല്ലി, 2021ല്‍ റോമില്‍ കാണാമെന്ന വാഗ്ദാനത്തോടെ. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ലോക കുടുംബസംഗമത്തിന്റെ അടുത്തവേദി നിത്യനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റോം. ഡബ്ലിനില്‍ അര്‍പ്പിച്ച സമാപന ദിവ്യബലിമധ്യേയാണ് ഫ്രാന്‍സിസ് പാപ്പയാണ് ഈ സന്തോഷ വാര്‍ത്ത പ്രഖ്യാപിച്ചത്. പത്താമതു കുടുംബസംഗമം ആയിരിക്കും റോമില്‍ നടക്കുക. ഇതു മൂന്നാം തവണയാണു ഈ മഹാസംഗമത്തിനു റോം ആതിഥേയത്വം വഹിക്കുത്.

‘ഐയര്‍ലന്‍ഡില്‍ ധാരാളം വിശ്വാസം കണ്ടു.’ വിശുദ്ധരുടെയും പണ്ഡിതരുടെയും നാടായ അയര്‍ലന്‍ഡിലെ ദ്വിദിന സന്ദര്‍ശനത്തിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതാണിത് . ധാരാളം അധിക്ഷേപങ്ങളും അപഹാസങ്ങളും കേള്‍ക്കേണ്ടി വന്നവരാണ് ഐറിഷ് ജനത. എന്നാല്‍ സത്യമേത്, പാതി സത്യമായതേത് എന്നൊക്കെ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിച്ചു. അതുകൊണ്ട് തന്നെ വിശ്വാസം കാത്തുസൂക്ഷിക്കാനും അവര്‍ക്ക് സാധിച്ചു. പാപ്പ പറഞ്ഞു.

തെറ്റ് കണ്ടാല്‍ ഉടനടി പ്രതികരിക്കുന്നവരാണ് യഥാര്‍ത്ഥ ദൈവജനമെന്നും പാപ്പാ പറഞ്ഞു. ഐയര്‍ലന്‍ഡിലെ ചില വൈദികരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകളെ ചൂണ്ടിക്കാട്ടിയാണ് പാപ്പാ സംസാരിച്ചതും. അതുപോലെ തന്നെ വസ്തുതകള്‍ വ്യക്തമായി മനസിലാക്കാതെ എടുത്തു ചാടി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ പാപ്പാ ചില കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു. വളരെ സൂക്ഷ്മമായ ജോലിയാണ് ജേണലിസം. കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കണം. എന്നാല്‍ നിരപരാധി എന്ന നിലയിലാണ് നിങ്ങള്‍ ഒരാളെക്കുറിച്ച് ആദ്യം അനുമാനിക്കാന്‍. മറിച്ച് കുറ്റക്കാരന്‍ എന്ന നിലയിലല്ല. മാര്‍പാപ്പ വ്യക്തമാക്കി.

ഡബ്ലിനില്‍ നടക്കുന്ന ഒന്‍പതാമത് ലോക കുടുംബസംഗമത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകമെമ്പാടുമുള്ള എല്ലാ കുടുംബങ്ങള്‍ക്കുംവേണ്ടി അര്‍പ്പിച്ച ദിവ്യബലിയായിരുന്നു കുടുംബസമ്മേളനത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ആധുനികയുഗത്തിലെ ഏറ്റവും ജനപ്രീയനായ ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയില്‍ ഏകദേശം രണ്ടുമില്യണ്‍ ആളുകളാണ് കാലാവസ്ഥയെപോലും വയ്ക്കാതെ ഡബ്ലിന്‍ ഫോണിക്‌സ് പാര്‍ക്കിലേക്ക് ഒഴുകിയെത്തിയത്. മറ്റുള്ളവര്‍ക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കുന്നതിന് കുടുംബത്തിലെ എല്ലാ അംഗങ്ങളും ശ്രമിക്കണമെന്നു മാര്‍പാപ്പ ദിവ്യബലിക്കിടെ ഉദ്‌ബോധിപ്പിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: