രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി; ഡോളര്‍ വാങ്ങല്‍ നിയന്ത്രിച്ചു

വിദേശ വിനിമയത്തില്‍ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച. യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ കൂപ്പുകുത്തി . ഡോളര്‍ ഒന്നിന് 71 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച രാവിലെ വിനിമയം നടന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശം നിലയില്‍ എത്തിയ കറന്‍സിയായി രൂപ മാറി. ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഓഗസ്റ്റില്‍ മാത്രം 3.30 ശതമാനം മൂല്യത്തകര്‍ച്ചയാണ് രൂപ നേരിട്ടത്. യൂറോയ്‌ക്കെതിരെയും (82.78 ) ദിര്‍ഹത്തിനെതിരെയും (19.30) മോശം നിലയാണ്. യൂറോ മൂല്യം 92.30 ആണ്.

ഇന്നലെ 70.74 എന്ന നിരക്കില്‍ അവസാനിപ്പിച്ച വിനിമയം ഇന്നു രാവിലെ പുനരാരംഭിച്ചതോടെ രൂപയ്ക്ക് 22 പൈസ നഷ്ടമുണ്ടായി 70.96ല്‍ എത്തി. വൈകാതെ 71ലേക്ക് കടന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചുനില്‍ക്കുന്നതിനാല്‍ പണപ്പെരുപ്പ് നിരക്ക് ഉയരുമെന്ന ആശങ്കയും ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നും വിദേശ ഫണ്ടുകളുടെ സ്ഥിരമായ പ്രവാഹവുമാണ് ഇന്ത്യന്‍ കറന്‍സിക്ക് തിരിച്ചടിയായത്. ഇറക്കുമതിക്കാര്‍ ഡോളറിനെ കൂടുതലായി ആശ്രയിച്ചതും വിനയായി.എണ്ണക്കമ്പനികള്‍ വലിയതോതില്‍ ആണ് ഡോളര്‍ വാങ്ങിക്കൂട്ടുന്നത്. കൂടാതെ പൊതുമേഖല ബാങ്കുകളും ഡോളര്‍ സംഭരിക്കുകയാണ്.

രാജ്യം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് എങ്കിലും പ്രവാസികളെ സംബന്ധിച്ച് ഇതു ശുഭവാര്‍ത്തയാണ്. പ്രവാസികള്‍ക്ക് അയക്കുന്ന പണത്തിന്റെ മൂല്യത്തിലും വലിയ വ്യത്യാസം ആണ് ഉണ്ടാകുന്നത്. മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പലരും ലോണെടുത്തും നാട്ടിലേക്ക് വലിയതോതില്‍ പൈസ അയക്കുന്നുണ്ട്.

രൂപയുടെ മൂല്യം ഇടിയുന്നത് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്കും ശ്രമം തുടങ്ങിയിട്ടുണ്ട്. ഡോളര്‍ വില്‍പനയില്‍ ഇപ്പോള്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തി. ചെറിയ മൂല്യത്തിനുള്ള ഡോളറുകള്‍ മാത്രം വില്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: