അയര്‍ലണ്ടിലെ യുവജനങ്ങള്‍ ദുരിതാശ്വാസ ദൗത്യത്തിന് ,സെപ്റ്റംബര്‍ 8 ന് ചാരിറ്റി യൂത്ത് നൈറ്റ്

ഡബ്ലിന്‍:കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനുള്ള ദൗത്യത്തില്‍ പുതുമയാര്‍ന്ന ചുവടുവെയ്പ്പുമായി അയര്‍ലണ്ടിലെ യുവത.സെപ്റ്റംബര്‍ 8 ന് ശനിയാഴ്ച ചാരിറ്റി യൂത്ത് നൈറ്റ് സംഘടിപ്പിച്ചു കൊണ്ടാണ് ന്യൂ ജനറേഷന്‍ കേരളത്തെ പിന്തുണയ്ക്കുവാനെത്തുന്നത്.താലയിലെ സ്‌പൈസ് ബസാര്‍ ഹാളില്‍ ശനിയാഴ്ച വൈകിട്ട് 4.30മുതല്‍ 7.30 വരെ ഡി ജെയും,ഗെയിംസും,റാഫിളുമായി ഒരുക്കുന്ന സായ്ഹ്നത്തില്‍ നിന്നും സമാഹരിക്കുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിനിയോഗിക്കാനാണ് അയര്‍ലണ്ടിലെ യുവജനങ്ങളുടെ പദ്ധതി.

15 മുതല്‍ 23 വരെ പ്രായപരിധിയിലുള്ള യുവജനങ്ങളെയാണ് പ്രോഗ്രാമിലേയ്ക്ക് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.ഭക്ഷണം ഉള്‍പ്പെടെ പത്ത് യൂറോ പ്രവേശന ടിക്കറ്റ് നിശ്ചയിച്ചിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെയുള്ള ലിങ്കില്‍ പ്രവേശിച്ചു രജിസ്റ്റര്‍ ചെയ്യുകയോ,താഴെപറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

https://goo.gl/forms/Ogk5VZuKR2ClyKbZ2

Share this news

Leave a Reply

%d bloggers like this: