ടെക് മേഖലയില്‍ മികച്ച വളര്‍ച്ച കൈവരിച്ച് കോര്‍ക്ക് നഗരം

കോര്‍ക്ക്: കോര്‍ക്ക് നഗരത്തിന്റെ സമഗ്ര വികസനത്തിന് ആക്കംകൂട്ടി പ്രോജക്ട് 2040. യൂറോപ്പിലെ പ്രധാന ടെക് ഹബ്ബായി കോര്‍ക്ക് നഗരം മാറുകയാണെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. യൂറോപ്പിലെ മുന്നൂറോളം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യുണിക്കേഷന്‍ ടെക്നോളജി കമ്പനികള്‍ കോര്‍ക്കില്‍ തങ്ങളുടെ ശൃംഖല വ്യാപിപ്പിച്ചു കഴിഞ്ഞു. 29,000 ത്തോളം പേരാണ് കോര്‍ക്കിലെ വിവിധ ടെക് കമ്പനികളില്‍ നിലവില്‍ ജോലി ചെയ്യുന്നത്.

പ്രോജക്ട് 20140 ന് കീഴില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന നഗരമായി കോര്‍ക്ക് മാറിക്കഴിഞ്ഞു. കോര്‍ക്ക് ടെക് സെക്ടറിലെ തൊഴിലവസരങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വളരെവേഗം വളര്‍ച്ച കൈവരിക്കുകയാണെന് അധികൃതര്‍ വെളിപ്പെടുത്തുന്നു. കമ്പനികളെ ആകര്‍ഷിക്കാനും, നഗരത്തിന്റെ ആളോഹരി വരുമാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്താനും കഴിഞ്ഞു.

ഈ മേഖലയിലെ 200 റോളം ടെക് കമ്പനികള്‍ ഉള്‍പ്പെടുന്ന ഐടി@കോര്‍ക്ക് ഓരോ വര്‍ഷവും മികച്ച കമ്പനികള്‍ക്ക് ലീഡേഴ്സ് അവാര്‍ഡും നല്‍കാറുണ്ട്. സൈബര്‍ സെക്യൂരിറ്റി, ക്ളൗഡ് ഡേറ്റ, ഡേറ്റ അനലിറ്റിക്‌സ് മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കമ്പനികള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. ഇതിനുള്ള അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 2 ആണ്.

ഐടി@കോര്‍ക്ക് ലീഡേഴ്സ് അവാര്‍ഡിനുള്ള വിഭാഗങ്ങള്‍
Tech Start-Up of the Year
The One to Watch
MNC of the Year
Excellence in Education
Smart Technology Innovation Award
Corporate Social Responsibility Award
Technical Training Programme of the Year

കഴിഞ്ഞ വര്‍ഷത്തെ വിജയികള്‍
Smart Technology Innovation Award – Solo Energy
Multinational of the Year Award – Abtran
Technical Training Programme – VMware (KickStart)
Tech Start Up of the Year Award – Twister WristWear
The One to Watch Award – Cork Internet eXchange
Excellence in Education Award – Scoil Niocláis National School

Share this news

Leave a Reply

%d bloggers like this: