മലയാളികള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം; ഐറിഷ് ഗാര്‍ഡ സേനയിലേക്ക് ആദ്യ മലയാളി

ഐറിഷ് ഗാര്‍ഡ സേനയിലെ ആദ്യ മലയാളിയായി ചങ്ങനാശേരി സ്വദേശി റോബിന്‍  ജോസ്. ചങ്ങനാശേരി ഇത്തിത്താനം മനത്തുരുത്തില്‍ ചാലക്കല്‍ കുടുംബാംഗമാണ് റോബിന്‍. ഭാര്യ ആന്‍ ജോസഫ്, മക്കള്‍ അലക്‌സ് റോബിന്‍, ലീന റോബിന്‍, തെരേസ റോബിന്‍ എന്നിവരോടോത്ത് കോര്‍ക്കിലെ വില്‍ട്ടനിലാണ് താമസം.

ടിപ്പററി ടെമ്പിള്‍മോര്‍ ഗാര്‍ഡ കോളേജിലെ ട്രെയിനിങ് പൂര്‍ത്തിയാക്കിയാണ് റോബിന്‍ ഈ പദവിയിലേക്കെത്തുന്നത്. ഇന്ന് 11.30 ന് ആരംഭിച്ച പാസിങ് ഔട്ട് പരേഡ് വീക്ഷിക്കാന്‍ റോബിന്റെ കുടുംബങ്ങളും സുഹൃത്തുക്കളുമൊക്കെ എത്തിയിരുന്നു.

ഏഷ്യയില്‍ നിന്നും ഗാര്‍ഡ സേനയില്‍ ചേരാനായി അപേക്ഷിക്കുന്നവരുടെ എണ്ണം തീരെ കുറവാണെന്നാണ് ഗാര്‍ഡ കേന്ദ്രങ്ങള്‍ മുന്‍പ് സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഒരാള്‍ മാത്രമാണ് ഏഷ്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. ഈ സാഹചര്യത്തിലാണ് റോബിന്‍ ജോസ് മലയാളികള്‍ക്ക് മാത്രമല്ല അയര്‍ലന്റിലെ എല്ലാ ഇന്ത്യക്കാരുടെയും അഭിമാനമാകുന്നത്. പരേഡിന് ഒരു ഇന്ത്യന്‍ പൗരനും ഉള്ളതിനാല്‍ ഇന്ത്യന്‍ പതാകയും പരേഡ് ഗ്രൗണ്ടില്‍ സ്ഥാനം പിടിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: