അയര്‍ലണ്ട് മലയാളി ഫിലിപ്പ് അരുവിയ്ക്കല്‍ നാട്ടില്‍ നിര്യാതനായി

ഡബ്ലിന്‍: അവധിക്ക് നാട്ടിലെത്തിയ അയര്‍ലണ്ട് മലയാളി ഫിലിപ്പ് അരുവിക്കല്‍ (മോനി-63) ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തില്‍ നിര്യാതനായി. ഡബ്ലിന്‍ ക്രംലിനില്‍ താമസക്കാരനായ ഇദ്ദേഹം ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരണമടയുകയായിരുന്നു.

റാന്നി സ്വദേശിയായിരുന്ന ഇദ്ദേഹം തിരുവനന്തപുരത്ത് സ്വന്ത ഭവനത്തിലാണ് താമസിച്ചിരുന്നത്. പിതാവിന്റെ ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം റാന്നിയിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്.

അയര്‍ലണ്ടില്‍ ഏവര്‍ക്കും സുപരിചിതനും ധാരാളം സുഹൃത്തുക്കളുമുള്ള ആളാണ് ഫിലിപ്പ്. ഭാര്യ റോസ് ലെറ്റ് ക്രംലിന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു. മക്കള്‍ മരിയ,മാര്‍ട്ടിന്‍,മെര്‍വിന്‍. മരണവിവരമറിഞ്ഞു കുടുംബാംഗങ്ങള്‍ ഇന്ന് ഉച്ചയോടെ കേരളത്തിലേയ്ക്ക് തിരിക്കും.

Share this news

Leave a Reply

%d bloggers like this: