ഒഐസിസി അയര്‍ലണ്ട് അഞ്ച് ലക്ഷം രൂപ മുടക്കി കേരളത്തില്‍ വീട് പണിത് നല്‍കും

ഡബ്ലിന്‍: പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കെപിസിസി 1000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയില്‍ ഒഐസിസി അയര്‍ലണ്ടും പങ്കാളികളാകും. അഞ്ചു ലക്ഷം രൂപയുടെ വീടുകളാണ് ഒഐസിസി അയര്‍ലണ്ട് നിര്‍മ്മിച്ചു നല്‍കുന്നത്.പറവൂരിലാണ് 5 ലക്ഷം രൂപ മുടക്കി ആദ്യ വീട് പണിയുന്നത്.

വീടു നിര്‍മ്മാണത്തിന്റെ ആദ്യ ഗഡു ചെക്ക് ഒഐസിസി അയര്‍ലണ്ട് ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍ കെപിസിസി വൈസ് പ്രസിഡന്റ് വി. ഡി. സതീശന്‍ എംഎല്‍എയ്ക്ക് കൈമാറി. കേരളത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട നിരവധി പേരുടെ അപേക്ഷകള്‍ ഒഐസിസിക്ക് ലഭിച്ചിട്ടുണ്ട് അര്‍ഹരായവര്‍ക്ക് . നേരിട്ട് വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ച് അപേക്ഷകള്‍ കൈമാറുന്നതാണ്.

വിവരങ്ങള്‍ക്ക്:
ലിങ്ക് വിന്‍സ്റ്റാര്‍ : 085 166 7794
സാന്‍ജോ മുളവരിയ്ക്കല്‍ : 083 191 9038
ജോര്‍ജ് കുട്ടി പി. എം.: 087 056 6531
റോണി കുരിശിങ്കല്‍ പറമ്പില്‍ : 089 956 6465
ഫ്രാന്‍സിസ് ജേക്കബ് : 089 400 0078
ഫ്രാന്‍സിസ് ജോസഫ്: 087 324 4571
പ്രശാന്ത്: 089 479 7586
ജിംസന്‍: 089 444 5887

Share this news

Leave a Reply

%d bloggers like this: