ബലാത്സംഗം ഉണ്ടാകുന്നത് തൊഴിലില്ലായ്മ മൂലം: ഹരിയാനയിലെ ബിജെപി എംഎല്‍എ

രാജ്യത്ത് ബലാത്സംഗങ്ങള്‍ വലിയ തോതിലുണ്ടാകുന്നത് തൊഴിലില്ലായ്മ മൂലമെന്ന് ഹരിയാനയിലെ ബിജെപി വനിത എംഎല്‍എ പ്രേമലത സിംഗ്. റെവാരി ജില്ലയില്‍ 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയും മുന്‍ സിബിഎസ്ഇ റാങ്ക് ജേതാവുമായുള്ള പെണ്‍കുട്ടിയെ ആര്‍മി ഉദ്യോഗസ്ഥനടക്കം ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്. ഈ സംഭവത്തെക്കുറിച്ച് പറയുമ്പോളാണ് പ്രേമലത സിംഗിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണു ഹരിയാനയിലെ റിവാരിയില്‍ പത്തൊന്‍പതുകാരിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി പിഡിപ്പിച്ചത്. കേസില്‍ മുഖ്യപ്രതി രാജസ്ഥാനില്‍ ജോലിചെയ്യുന്ന സൈനികനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പഠനമികവിന് അവാര്‍ഡ് നേടിയ പെണ്‍കുട്ടിയാണു കൂട്ടമാനഭംഗത്തിന് ഇരയായത്. അഞ്ചുപേരുള്‍പ്പെട്ട സംഘം ബുധനാഴ്ച പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ മയക്കുമരുന്നുകള്‍ കുത്തിവച്ചാണു പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പ്രതികള്‍ അടുത്തുള്ള ബസ് സ്റ്റോപ്പില്‍ തള്ളിയിട്ടശേഷം രക്ഷപ്പെട്ടു. നാട്ടുകാരാണു പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തത്. കാറില്‍ തട്ടിക്കൊണ്ടുപോയ സംഘം തന്റെ ഗ്രാമത്തില്‍ തന്നെയുള്ളവരാണെന്നു പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: