ഷെല്‍ഫ് ലൈഫ് ടെസ്റ്റുകള്‍ പരാജയപ്പെട്ടു; ടെസ്‌കോ അയര്‍ലണ്ട് വഴി വിറ്റ ആയിരക്കണക്കിന് ഗര്‍ഭനിരോധന ഉറകള്‍ തിരികെവിളിച്ചു

ഡബ്ലിന്‍: ടെസ്‌കോ അയര്‍ലന്‍ഡ് വഴി വിറ്റഴിച്ച ആയിരക്കണക്കിന് ഗര്‍ഭനിരോധന ഉറകള്‍ തിരികെ വിളിച്ചു. കാലാവധി കഴിയാറായതും സുരക്ഷിതമല്ലാത്തതുമായ പായ്ക്കറ്റുകളാണ് കമ്പനി തിരിച്ചു വിളിച്ചിരിക്കുന്നത്. ‘റിയല്‍ ഫീല്‍’ ‘ലേറ്റസ്റ്റ് ഫീല്‍ എന്നീ പേരുകളിലുള്ള ഡ്യൂറക്സ് ബ്രാന്‍ഡിന്റെ ഉത്പന്നങ്ങളാണ് കാലാവധി കഴിയാറായിട്ടും ടെസ്‌കോയിലൂടെ വിറ്റഴിച്ചത്. 2016 ജനുവരിയില്‍ കാലാവധി കഴിയുന്ന പായ്ക്കറ്റുകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായി ടെസ്‌കോ അയര്‍ലണ്ട് വക്താവ് അറിയിച്ചു.

ഈ കാലയളവില്‍ ഉത്പന്നങ്ങള്‍ വാങ്ങിയവര്‍ ഇത് ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. ഈ ഉത്പന്നങ്ങള്‍ കടുപ്പമേറിയ ഷെല്‍ഫ് ലൈഫ് ടെസ്റ്റുകള്‍ പരാജയപ്പെട്ടതോടെ ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലാതായി മാറുമെന്നും രണ്ടായി കീറിപ്പോകാന്‍ സാധ്യതയുണ്ടെന്നും ഡ്യൂറക്‌സ് വ്യക്തമാക്കി.

സംഭവത്തില്‍ കമ്പനി ക്ഷമാപണം നടത്തുകയും ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കുമെന്ന് ഓഫര്‍ ചെയ്തിട്ടുമുണ്ട്. ഈ ബാച്ച് കോണ്ടത്തില്‍ മാത്രമാണ് പ്രശ്നമുള്ളതെന്നും എല്ലാവിധ ലൈംഗിക രോഗങ്ങളും ചെറുക്കാന്‍ ശേഷിയുള്ളവയുമാണ് ഡ്യൂറെക്സ് കോണ്ടങ്ങളെന്നും കമ്പനി അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ഡ്യൂറക്സ് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: