ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 30ന് ബ്യൂമോണ്ട് അര്‍ടൈന്‍ ഹാളില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആറാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 30 ന് ഞായറാഴ്ച്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു. ഉച്ചക്ക് 1. 15 ന് ഹാളിനു സമീപമുള്ള സെന്റ് ജോണ്‍ വിയാനി പള്ളിയില്‍ വച്ച് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും തുടര്‍ന്ന് 2.15ന് ആര്‍ട്ടൈന്‍ ഹാളില്‍ വച്ച് ഡബ്ലിന്‍ അതിരൂപത എപ്പിസ്‌കോപ്പല്‍ വികാരി Very. Rev. Fr. Liam O Cuiv പൊതുയോഗം ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ അയര്‌ലണ്ട് കോ ഓര്‍ഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍ അധ്യക്ഷത വഹിക്കും.

സീറോ മലബാര്‍ സഭയുടെ ഡബ്ലിനിലെ വിശ്വാസ പരിശീലന വിഭാഗം നടത്തിയ വേദപാഠ സ്‌കോളര്‍ഷിപ്പ് പരീക്ഷയിലും ബൈബിള്‍ ക്വിസ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും. ലീവിങ് സെര്‍ട്, ജൂനിയര്‍ സെര്‍ട് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും സെപ്റ്റംബര്‍ 30 ന് ബ്യൂമൌണ്ട് ആര്‍ട്ടെയിന്‍ ഹാളില്‍ നടക്കുന്ന ബൈബിള്‍ കലോത്സവ വേദിയില്‍ വച്ച് ആദരിക്കുന്നു. പരീക്ഷയിലും മത്സരങ്ങളിലും പങ്കെടുത്ത എല്ലാകുട്ടികള്‍ക്കും നന്ദി പറയുകയും സമ്മാനാര്‍ഹരായവര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. സമ്മാനാര്‍ഹരായവര്‍ സെപ്റ്റംബര്‍ 30 ന് ഞാ യറാഴ്ച ഉച്ചക്ക് 2.15 ന് മുന്‍പായി ബൈബിള്‍ കലോത്സവ വേദിയില്‍ സന്നിഹിതരാകണം. വിവാഹത്തിന്റെ സില്‍വെര്‍ ജൂബിലി ഈ വര്‍ഷംആഘോഷിക്കുന്ന ദമ്പതികളെയും ബൈബിള്‍ കലോത്സവവേദിയില്‍ ആദരിക്കുന്നു

വൈകിട്ട് 6 മണി വരെ നീണ്ടു നില്‍ക്കുന്നകലോത്സവത്തില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 9 മാസ് സെന്ററുകളില്‍ നിന്നുള്ള പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത്.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ നവ പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.

പ്രകൃതി ദുരുന്തത്തില്‍ സകലതും നഷ്ടപ്പെട്ട കേരളത്തിലെ പ്രിയപ്പെട്ടവരെ സഹായിക്കാനായി ഡബ്ലിന്‍ യൂത്ത് ഇഗ്നെറ്റ് ഒരുക്കുന്ന റിഫ്രഷ്‌മെന്റ് ‘സ്‌നേഹപൊതി’ ഒരുക്കിയിട്ടുണ്ട്.

പൊതുയോഗത്തിനു ശേഷം അരങ്ങേറുന്ന വിശ്വസത്തിന്റെ ആഘോഷമായ ബൈബിള്‍ കലോത്സവത്തിന്റെ നിറസന്ധ്യയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.ബൈബിള്‍ കലോത്സവത്തിലും അനുബന്ധപരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായ്മയില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയുംസെപ്റ്റംബര്‍ 30 ന് ബൂമോണ്ട് ആര്‍ട്ടൈന്‍ ഹാളിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ക്ലമന്റ് പാടത്തുപറമ്പില്‍, ഫാ. രാജേഷ് മേച്ചിറാത്ത് എന്നിവര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: