ട്രാക്കര്‍ മോര്‍ട്ടഗേജ് വിവാദം: അനധികൃത പലിശ ഈടാക്കപ്പെട്ട കൂടുതല്‍ അകൗണ്ടുകള്‍ കണ്ടെത്തി സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍: ട്രാക്കര്‍ മോര്‍ട്ടഗേജ് തട്ടിപ്പില്‍ അകപ്പെട്ട കൂടുതല്‍ പേരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തി ഐറിഷ് സെന്‍ട്രല്‍ ബാങ്ക്. കഴിഞ്ഞ ആഗസ്റ്റ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം മൊത്തം 38,400 ഉപഭോക്താക്കളില്‍ നിന്നും നിയമവിരുദ്ധമായി മോര്‍ട്ടഗേജ് പലിശ ഇടക്കിയതായി സെന്‍ട്രല്‍ ബാങ്ക് സ്ഥിരീകരിച്ചു. ഈ റിപ്പോര്‍ട്ട് ഗവണ്മെന്റിന്റെ ഫിനാന്‍സ് കമ്മിറ്റിക്ക് മുന്‍പാകെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണ്ണര്‍ ഫിലിപ്പ് ലേന്‍ സമര്‍പ്പിച്ചു.

ആയിരക്കണക്കിന് മോര്‍ട്ടഗേജ് ഉപഭോക്താക്കളാണ് ബാങ്കുകളുടെ തട്ടിപ്പിന് ഇരയായി കൂടുതല്‍ പണം തിരിച്ചടയ്‌ക്കേണ്ടി വരുന്നത്. ഉപഭോക്താക്കള്‍ ബാങ്കുമായി മുന്‍പ് ഉണ്ടാക്കിയ ധാരണകള്‍ക്ക് വിപരീതമായി കൂടുതല്‍ പലിശ തിരിച്ചടയ്‌ക്കേണ്ടി വന്നത് മാത്രമല്ല, ഇടപാടുകാര്‍ കൂടുതല്‍ പലിശയാണ് തിരിച്ചടയ്ക്കുന്നത് എന്നത് ബാങ്കുകള്‍ അവരെ അറിയിക്കാതിരിക്കുകയും ചെയ്തുവെന്നതാണ് ട്രാക്കര്‍ മോര്‍ട്ടഗേജ് തട്ടിപ്പ് വഴി പുറത്ത് വന്നത്.

ഇതുവരെ 580 മില്യണ്‍ യൂറോ നഷ്ടപരിഹാര ഇനത്തില്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് അയര്‍ലണ്ട് കെ.ബി.സി ബാങ്ക് തുടങ്ങിയ ഐറിഷ് ബാങ്കുകള്‍ക്ക് ഇടപറ്റുകരില്‍ നിന്നും അമിത പലിശ ഈടാക്കിയ ഇനത്തില്‍ ബാങ്കുകള്‍ക്കെതിരെ ധനകാര്യ വകുപ്പ് നടപടി ആരംഭിച്ചിരുന്നു. ബാങ്ക് മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ അമിതമായി ഈടാക്കിയ തുക തിരിച്ചു നല്‍കാനും ധാരണയായി.

ആയിരക്കണക്കിന് ഇടപാടുകാരെ എഐബി ട്രാക്കര്‍ മോര്‍ട്ട് ഗേജ് നല്‍കാതെ കബളിപ്പിച്ചതായും ബാങ്ക് തന്നെ വെളിപ്പെടുത്തിയിരുന്നു. 2008 ല്‍ ബാങ്ക് ട്രാക്കര്‍ മോര്‍ട്ടഗേജ് സ്‌കീം പിന്‍വലിച്ചിരുന്നു.ഇതിന് തൊട്ടുമുമ്പുള്ള മൂന്നു വര്‍ഷങ്ങളില്‍ എഐബി യില്‍ നിന്നും വായ്പയെയടുത്ത ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇതോടെ ട്രാക്കറിലേയ്ക്ക് മാറാനുള്ള അവസരം നഷ്ടമായി. താരതമ്യേനെ ഉയര്‍ന്ന പലിശ നിരക്ക് സ്വീകരിക്കാന്‍ അവര്‍ ഇതോടെ നിര്‍ബന്ധിതരായി. രണ്ട് ലക്ഷത്തിനും മൂന്നു ലക്ഷത്തിനും ഇടയ്ക്ക് വായ്പ്പയുള്ളവര്‍ക്ക് പോലും മുന്നൂറു യൂറോയോളം പ്രതിമാസം കൂടുതല്‍ അടയ്‌ക്കേണ്ടി വന്നു. പൊതു വായ്പ്പാനയമനുസരിച്ച് ഫിക്സഡ് പലിശ നിരക്ക് സ്വീകരിച്ചവര്‍ക്ക് ട്രാക്കര്‍ പലിശനിരക്കിലേയ്ക്ക് തിരികെ പോകാനുള്ള അവസരം ഉണ്ടായിട്ടും എഐബി ഇടപാടുകാര്‍ക്ക് അത് ലഭ്യമാക്കിയില്ല എന്നതും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: