ഇന്ന് അയര്‍ലണ്ടില്‍ മഴ ശക്തമാകും; മൂന്ന് കൗണ്ടികളില്‍ യെല്ലോ വാണിങ്; ഈ വാരം ശക്തമായ കൊടുങ്കാറ്റിനും സാധ്യത

അയര്‍ലണ്ടിലെ പല പ്രദേശങ്ങളിലും ഇന്ന് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. മൂന്ന് കൗണ്ടികളില്‍ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനകം ഡോണഗലിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ 25 മുതല്‍ 50 മില്ലിമീറ്റര്‍ വരെ മഴയുണ്ടാകും. ഇന്ന് വൈകുന്നേരം ആറ് മണിവരെയാണ് ഡോണഗലില്‍ മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. ഡോനഗലിന് പുറമെ മായോ, സ്ലിഗോ എന്നിവിടങ്ങളിലും യെല്ലോ വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവങ്ങളായി തകര്‍ത്ത് പെയ്യുന്ന മഴയില്‍ ഈ പ്രദേശം വെള്ളപ്പൊക്ക ഭീതിയിലായിരുന്നു.

അല്‍സ്റ്റര്‍, കൊണാക്റ്റ്, വടക്കന്‍ ലെനിസ്റ്റര്‍ ഭാഗങ്ങളിലും ശക്തമായ നീണ്ട മഴയ്ക്കുള്ള സാധ്യതയുണ്ട്. അതേസമയം തെക്കന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥയാകും അനുഭവപ്പെടുക. ചില പ്രദേശങ്ങളില്‍ ചിതറിയ മഴയ്ക്കും സാധ്യതയുണ്ട്. ഉയര്‍ന്ന താപനില 14 മുതല്‍ 19 ഡിഗ്രി വരെയാണ്. ഇന്ന് രാത്രി പലയിടങ്ങളിലും വരണ്ടതായിരിക്കുമെങ്കിലും വടക്കന്‍ കൗണ്ടികളില്‍ മഴ പ്രതീക്ഷിക്കാം.

അതേസമയം ഈ ആഴ്ച അയര്‍ലണ്ടില്‍ 150kmh വേഗതയില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയപ്പ് നല്‍കി. വെള്ളിയാഴ്ച പടിഞ്ഞാറന്‍ തീരപ്രദേശ മേഖലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ടി വന്നേക്കാം. പൊതുജനങ്ങള്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

https://twitter.com/MetEire_Warning/status/1048885660373929984

 

 

എ എം

Share this news

Leave a Reply

%d bloggers like this: